നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ: പാർട്ട് 1'-ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇംഗ്ലീഷ് ട്രെയിലർ പുറത്തിറങ്ങി. നവംബർ 6-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ഇംഗ്ലീഷ് ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.

നേരത്തെ പുറത്തിറങ്ങിയ ഹിന്ദി ട്രെയിലറിൽ ചിത്രം ദീപാവലി റിലീസായിരിക്കുമെന്ന സൂചന മാത്രമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഇംഗ്ലീഷ് ട്രെയിലറിലൂടെയാണ് റിലീസ് തീയതി കൃത്യമായി പ്രഖ്യാപിച്ചത്.

ട്രെയിലറിന്‍റെ അവതരണരീതിയെ സംബന്ധിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്. ഹിന്ദി ട്രെയിലറിന്‍റെ വെറും വിവർത്തനമല്ല ഇംഗ്ലീഷ് പതിപ്പെന്നാണ് ആരാധകർ പറയുന്നത്. ചില രംഗങ്ങൾ ഒഴിവാക്കുകയും ട്രെയിലറിന്‍റെ പേസ് മാറ്റുകയും ചെയ്തതോടെ ഇംഗ്ലീഷ് വേർഷന് കൂടുതൽ ഇംപാക്റ്റ് ലഭിച്ചുവെന്നാണ് ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചത്.

ഹിന്ദി ട്രെയിലർ നാല് മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യമുള്ളപ്പോൾ, ഇംഗ്ലീഷ് ട്രെയിലർ മൂന്ന് മിനിറ്റ് 55 സെക്കൻഡാണ്. ഈ മാറ്റവും ട്രെയിലറിനെ മികച്ചതാക്കിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

"ഒരേ സിനിമയുടെ രണ്ട് ട്രെയിലറുകൾ ഇത്ര വ്യത്യസ്തമായ അനുഭവം നൽകുമെന്ന് കരുതിയില്ല", "ഇംഗ്ലീഷ് ട്രെയിലറാണ് കൂടുതൽ ഗ്രാൻഡായി തോന്നിയത്", "ഇതാണ് ചിത്രത്തിന് യോജിച്ച അവതരണം" തുടങ്ങിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായി, യാഷ് രാവണനായി, സായി പല്ലവി സീതയായി എത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Nitesh Tiwari's Ramayana Part 1 Gets Official Release Date With English Trailer; To Hit Theatres On Nov 6:

The makers of Nitesh Tiwari's 'Ramayana: Part 1' have officially announced its release date through a newly launched English trailer. The film is set for a worldwide theatrical release on November 6, 2026, clarifying the earlier Diwali release window mentioned in the Hindi trailer. Fans on social media are buzzing, noting that the English trailer is not just a translation but a re-cut version with a better pace and impact, trimmed to 3 minutes 55 seconds from 4 minutes 10 seconds. Starring Ranbir Kapoor as Lord Ram, Yash as Ravana, and Sai Pallavi as Sita, the epic will release in six languages.