• സ്പാ, ദൃശ്യം –3 തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാലത്ത് ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച ദിനേശ് പ്രഭാകറിന്‍റെ വ്യത്യസ്തമായ കഥാപാത്രമാണ് ദൈവത്താന്‍ കുന്നിലേത്

ചെറുതും വലുതുമായി നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ ദിനേശ് പ്രഭാകർ ആദ്യമായി നായകനാകുന്ന 'ദൈവത്താന്‍ കുന്ന്'  സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദേശിയ പുരസ്കാര ജേതാവ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന ചി‌ത്രം, ഒരുകൂട്ടം മനുഷ്യർ വർഷങ്ങളായി വിശ്വസിച്ചു വരുന്നതുമായ ഒരു മിത്തിനെ അടിസ്ഥാനമാ ക്കിയുള്ള കഥയാണ് പറയുന്നത്. 

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം ജോഷി മാത്യു സംവിധാനം ചെയ്യുന്ന ചിത്രം പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടതാണെന്നുള്ള സന്ദേശമാണ് പകരുന്നത്. ആർട്ടിസ്റ്റ് സുജാതനും ഒരുപിടി ബാലതാരങ്ങളും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ദൈവത്താന്‍ കുന്ന് ഈ മാസം 18 ന് തിയേറ്ററുകളിലെത്തും.

സ്പാ, ദൃശ്യം –3 തുടങ്ങിയ ചിത്രങ്ങളിലൂടെ സമീപകാലത്ത് ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച ദിനേശ് പ്രഭാകറിന്‍റെ വ്യത്യസ്തമായ കഥാപാത്രമാണ് ദൈവത്താന്‍ കുന്നിലേത്. പരസ്യ സംവിധാനം, കാസ്റ്റിംഗ് ഡയറക്ടർ  എന്നീ നിലകളിലും ശ്രദ്ധേയനാ‌യ ദിനേശ് ദിലീപ് ചിത്രം 'മീശമാധവനി'ലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറിന്‍റെ 24–ാം വര്‍‌ഷകത്തില്‍ ഇനി നായകനായാണ് താരം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 

ENGLISH SUMMARY:

Dinesh Prabhakar makes his leading role debut in the movie 'Daivathan Kunnu', with the trailer now released. The film, directed by National Award winner Joshy Mathew, is based on a myth believed by a group of people for years.