മലയാള സംഗീതലോകത്ത് തരംഗമായി മാറിയ ‘ഹേ വർണ്ണജാലം’ പാട്ടിലെ പെൺശബ്ദം ആരുടേതാണെന്ന് അറിയാൻ സെർച്ച് ചെയ്യാത്തവർ ഉണ്ടാവില്ല. ഇതാ, ആ പാട്ടുകാരി പൂർണിമ കണ്ണൻ. നേരത്തെ ‘അതിരടി’ സിനിമയിലെ IYKYK എന്ന പാട്ട് പാടിയതും പൂർണിമയാണ്. വർഷങ്ങളായി സംഗീതവുമായി ബന്ധപ്പെട്ട് തന്നെയാണ് പ്രവർത്തിക്കുന്നത്. നേരത്തെ റേഡിയോ മാംഗോയിൽ ആർജെ ആയിരുന്നു.  സംഗീത സംവിധായകൻ വിഷ്ണു വിജയ്‌യുടെ ജീവിതപങ്കാളി കൂടിയാണ് പൂർണിമ. തിരുവനന്തപുരം സ്വദേശിനിയായ പൂര്‍ണിമ, ദൂരദർശനിലെ മുൻ മലയാളം വാർത്താ അവതാരകയായിരുന്ന ഹേമലതയുടെയും ദൂരദർശനിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി വിരമിച്ച ജി.ആർ. കണ്ണന്റെയും മകളാണ്. 

വിഷ്ണു വിജയ് ഈണമിട്ട് വിനായക് ശശികുമാര്‍ എഴുതിയ ഈ ഗാനം പൂര്‍ണിമ കണ്ണനും കെ എസ് ഹരിശങ്കറുമാണ് പാടിയത്. തന്റെ  ആദ്യപാട്ടുകളിൽ ഒന്ന് തന്നെ ഇത്ര വലിയ ഹിറ്റ് ആയതിൽ സന്തോഷമെന്ന് പൂർണ്ണിമ പറഞ്ഞു. മാത്രമല്ല പൂർണ്ണിമയുടെ ജീവിത പങ്കാളി കൂടിയാണ് പാട്ടിന്റെ സംഗീത സംവിധയകാൻ കൂടിയായ വിഷ്ണു വിജയ്. 

മറ്റ് ഭാഷകളിലും ഗാനം ആലപിച്ചത് പൂർണ്ണിമ തന്നെയായിരുന്നു. 'നല്ല നല്ല പാട്ടുകൾ തന്നെ തേടി വന്നാൽ വലിയ സന്തോഷം, ചെറുപ്പം മുതൽ തന്നെ കർണ്ണാടക സംഗീതം പഠിക്കുന്നുണ്ട്. കൂടുതൽ കൂടുതൽ പാട്ടുകൾ തന്നെ തേടി വരണമെന്നും ആഗ്രഹിക്കുന്നു. പാട്ടിന്റെ ലോകത്ത് തന്നെ ജീവിക്കാനാണ് ഇഷ്ട്ടം' പൂർണ്ണിമ മനോരമ ന്യൂസിനോട് പറഞ്ഞു. 

‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവിനും ഭാവന സ്റ്റുഡിയോസ് - ഗിരീഷ് എ.ഡി - മമിത ബൈജു കൂട്ടുകെട്ടിന്‍റെ വിജയത്തുടർച്ചയ്ക്കും ചിത്രം സാക്ഷ്യം വഹിച്ചു. നിവിൻ അവതരിപ്പിക്കുന്ന ജസ്റ്റിൻ എന്ന കഥാപാത്രവും മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രവും തമ്മിലുള്ള കെമിസ്ട്രി തിയറ്ററുകളിൽ വലിയ ചിരിയും വൈകാരിക മുഹൂർത്തങ്ങളും സമ്മാനിച്ചിരുന്നു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന ചിത്രമെന്ന അപൂർവ്വ റെക്കോർഡ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സ്വന്തമാക്കിയിരുന്നു.

ENGLISH SUMMARY:

Bethlehem Kutumba Unit movie continues its phenomenal box office success as singer Poornima Kannan opens up about the chartbuster song Varnajalam composed by her husband Vishnu Vijay. The film, directed by Girish AD and starring Nivin Pauly and Mamitha Baiju, has achieved historic milestones in the Malayalam film industry.