• തന്റെ നായപ്രേമത്തെക്കുറിച്ചുള്ള അച്ഛന്റ വാക്കുകള്‍ക്ക് മറുപടി നല്‍കി വിസ്മയ മോഹന്‍ലാല്‍

മക്കളെന്ന നിലയ്ക്ക് അഭിമാനം തോന്നിയ നിമിഷമേതായിരുന്നു എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി മോഹന്‍ലാല്‍. വിസ്മയയുടെ ആദ്യ ചിത്രമായ ‘തുടക്കം’ റിലീസാകുന്നതിനു മുന്നോടിയായി മനോരമന്യൂസിനു നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു രസകരമായ വാക്കുകള്‍. പ്രണവിന്റേയും വിസ്മയയുടേയും പേരില്‍ അഭിമാനം തോന്നിയ നിമിഷങ്ങളുണ്ടെന്നും പട്ടിയെ കൊണ്ടുവന്ന നിമിഷം തനിക്ക് അങ്ങേയറ്റം അഭിമാനം തോന്നിയെന്നും ഹാസ്യരൂപേണ മോഹന്‍ലാല്‍ മറുപടി പറയുന്നു. ആ പട്ടി ആദ്യം കടിച്ചത് തന്നെയായിരുന്നുവെന്നും  അദ്ദേഹം പറയുന്നു. Also Read: 'ഇത് നല്ല മാതൃക'; ഉദയനിധിയുടെ അറസ്റ്റില്‍ കങ്കണ റണാവത്ത്, പരസ്യമായി മാപ്പ് പറയണമെന്ന് ഖുശ്ബു

വിസ്മയ വലിയൊരു മൃഗസ്നേഹിയാണെന്നും നായപ്രേമിയാണെന്നും വ്യക്തമാകുന്ന വാക്കുകളാണ് അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്രയും പറഞ്ഞത്. വിസ്മയ കൊണ്ടുവന്ന പട്ടി അല്‍പം ആക്രമണകാരിയായിരുന്നുവെന്നും ഇപ്പോഴും ശരിയായിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. അതേസമയം താന്‍ കൊണ്ടുവന്ന പട്ടി അച്ഛനെ കടിച്ചില്ലെന്നും പട്ടിയെ സുരക്ഷിതനാക്കുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. ആ പട്ടി ഏതോ ഒരു വീട്ടില്‍ പൂട്ടിയിടപ്പെട്ട നിലയിലായിരുന്നുവെന്നും ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത പട്ടിയെ താന്‍ രക്ഷിക്കുകയായിരുന്നുവെന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു. Also Read:  ഡാന്‍സിനിടെ ജാക്വലിന്‍റെ വസ്ത്രം മാറി; എഡിറ്റ് ചെയ്ത് മറച്ചിട്ടും വിഡിയോ പ്രചരിച്ചു; പൊലീസില്‍ പരാതി

അതേസമയം വീട്ടില്‍ ഇഷ്ടംപോലെ പട്ടിയുണ്ടെന്നും തെരുവുനായ്ക്കളെ അടക്കം സംരക്ഷിക്കുമെന്നും അമ്മ സുചിത്ര പറയുന്നു. വീടിനു മുന്‍പില്‍ ഒരേസമയം 13 പട്ടികളുണ്ടായിരുന്നുവെന്നും അതിനെല്ലാം ഭക്ഷണം നല്‍കുന്നത് വിസ്മയ ആയിരുന്നുവെന്നും അമ്മ പറയുന്നു. പിന്നീട് വിസ്മയ പഠിക്കാന്‍ പോയ ശേഷം ആ ജോലി തങ്ങളുടേതായി മാറി. 

പട്ടികള്‍ക്ക് പാത്രം വച്ചുകൊടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതും അടക്കം വിഡിയോ എടുത്ത് അയച്ചുകൊടുക്കണമെന്നും സുചിത്ര പറയുന്നു. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ ഏറെ വിമര്‍ശനത്തിനു കാരണമായ വാക്കുകളെക്കുറിച്ചും വിസ്മയ സംസാരിച്ചു.  പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു പ്രതികരണം.

മറ്റന്നാളാണ് വിസ്മയ അഭിനയിച്ച ജൂഡ് ആന്തണി ചിത്രം ‘തുടക്കം’ തിയറ്ററിലെത്തുന്നത്. ചിത്രമൊരു ഫാമിലി ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ മോഹന്‍ലാലും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

 

Mohanlal Shares Hilarious Rescue Dog Story Ahead of Daughter Vismaya’s Movie Release:

During a Manorama News interview ahead of her debut film Thudakkam, Vismaya Mohanlal and her parents, Mohanlal and Suchithra, shared lighthearted anecdotes about her love for animals. Mohanlal humorously recalled feeling "proud" as a father when a rescued dog brought home by Vismaya bit him first, though Vismaya clarified she was simply protecting the neglected animal. Suchithra highlighted Vismaya’s dedication to feeding up to 13 stray dogs at a time, a task the parents took over after she left for studies. Vismaya also addressed past social media criticism regarding her support for the CJP protest, affirming her stance, while anticipation builds for the release of her Jude Anthany Joseph film Thudakkam, which also features a key role by Mohanlal.