CJP സമരത്തെ പിന്തുണച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിസ്മയ മോഹന്‍ലാല്‍ മനോരമ ന്യൂസിനോട്. പറഞ്ഞതെന്തെന്നത് തനിക്ക് വ്യക്തമാണ്. തെറ്റിദ്ധരിച്ചവരെ മാറ്റാൻ കഴിയില്ലെന്നും വിസ്മയ പറഞ്ഞു. വിസ്മയയുടെ അഭിപ്രായത്തെ ലാലും സുചിത്രയും പിന്തുണച്ചു.
സൈബർ ആക്രമണം നടത്തുന്നവർക്ക് മുഖമില്ലെന്ന് മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയയെ പേടിച്ച് ജീവിക്കേണ്ട കാലമാണിത്. അത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷിക്കുന്നവരുണ്ട്. അത് ഗൗനിക്കുന്നില്ലെന്നും കൂടുതൽ ആക്രമണം നേരിട്ടത് താനാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആക്രമിക്കുന്നവര്‍ സന്തോഷിക്കട്ടേയെന്ന് സുചിത്ര മോഹൻലാൽ. ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മക്കൾക്കുണ്ടെന്നും ചിന്തിക്കുന്നവരോട് പ്രകടിപ്പിക്കേണ്ട എന്ന് പറയാനാകില്ലെന്നും സുചിത്ര പറഞ്ഞു.