Image: Instagram,Anupamaparameshwaran, Dhruv Vikram
തെന്നിന്ത്യന്‍ താരം ധ്രുവ് വിക്രവും അനുപമ പരമേശ്വരനും തമ്മില്‍ അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ മീമുകള്‍ക്ക് നടി നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെടുന്നു. ടോക്സിക് പങ്കാളിയെക്കുറിച്ചുള്ള മീമുകള്‍ക്ക് താഴെ അനുപമ നല്‍കുന്ന കമന്റുകളാണ് ആരാധകരുടെ ചര്‍ച്ചയ്ക്ക് അടിസ്ഥാനം. ഇത്തരം മീമുകള്‍ അംഗീകരിക്കുന്ന തരത്തിലുള്ള കമന്റുകളാണ് അനുപമ പങ്കുവയ്ക്കുന്നത്.
അനുപമയും ധ്രുവും പ്രണയത്തിലാണെന്ന് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അടുത്ത കാലത്തായി പ്രണയത്തകര്‍ച്ചയുടെ സൂചനകളാണ് വരുന്നത്. അനുപമയുടെ ഇൻസ്റ്റഗ്രാം ഫോളോ ലിസ്റ്റിൽ ധ്രുവ് വിക്രത്തിന്റെ അക്കൗണ്ട് കാണാതിരുന്നതും ഈ സംശയത്തിന് ആക്കം കൂട്ടി. മീമുകളോടുള്ള പ്രതികരണവും സമാനമാണ്. ‘ഒരുപാട് കാലമായി ഞാൻ പറയാൻ ആഗ്രഹിച്ച ഒരു കാര്യമുണ്ട്,ഒരുപാട് കാലം എനിക്ക് പറയാൻ അനുവാദമില്ലാതിരുന്ന ഒരു കാര്യം, നിങ്ങളെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു.’–എന്ന അനുപമയുടെ കുറിപ്പാണ്ആരാധകരില്‍ ചര്‍ച്ചയ്ക്കു വഴിവച്ചത്.
സമാനമായ രീതിയിലാണ് മറ്റൊരു പോസ്റ്റിലും ഉണ്ടായിരുന്നത്, ‘ശ്ശോ...ഫോട്ടോ പങ്കുവച്ചതില്‍ ക്ഷമിക്കണം,അനുമതിക്കോ,പാട്ടു തിരഞ്ഞെടുക്കലിനോ,മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തപ്പോൾ പോസ്റ്റ് ചെയ്യുന്നത് കൂടുതൽ രസകരമാകും’– എന്നും അനുപമ കുറിച്ചു. ഇതെല്ലാം ഒരു ടോക്സിക് ബന്ധത്തെ ആണ് സൂചിപ്പിക്കുന്നതെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ബൈസണ്‍ എന്ന ചിത്രത്തിലാണ് ധ്രുവിനൊപ്പം അനുപമ അഭിനയിച്ചത്. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അനുപമയ്ക്ക് പിന്നീട് തെലുങ്കിലാണ് വലിയ അവസരങ്ങളും നേട്ടങ്ങളും ലഭിച്ചത്. ‘ഭോഗി’ എന്ന തെലുങ്ക് ചിത്രമാണ് റിലീസിനായി കാത്തിരിക്കുന്നത്.