AI GeneratedImage
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ യുവതിയെ കാണാനായി പാക് അതിർത്തി അനധികൃതമായി കടന്ന യുവാവ് പാക്കിസ്ഥാന്‍ ജയിലില്‍. സാധുവായ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് ഇയാൾ പാകിസ്ഥാനിൽ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയില്‍ ടെയിലറായി ജോലി ചെയ്യുകയായിരുന്നു അലിഗഡ് സ്വദേശിയായ ബാദൽ ബാബു. ഫെയ്സ്ബുക്ക് വഴിയാണ് ഇയാള്‍ പാക്കിസ്ഥാന്‍ സ്വദേശിയായ സന എന്ന യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം പ്രണയമായിമായി മാറുകയും കാമുകിയെ കാണാന്‍ ഇയാള്‍ അതിര്‍ത്തി കടക്കുകയുമായിരുന്നു.
അനധികൃതമായി അതിര്‍ത്തി കടന്നതിലാവും കയ്യില്‍ ആവശ്യമുള്ള രേഖകള്‍ ഇല്ലാത്തതിനാലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിലവിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ് യുവാവ് കഴിയുന്നതെന്നാണ് റിപ്പോർട്ട്. ഇയാളുടെ തടവ്ശിക്ഷ പൂര്‍ത്തിയായിട്ടും നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വൈകുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മകനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
ബാദൽ അവസാനമായി കുടുംബവുമായി സംസാരിച്ചത് 2024 ഒക്ടോബർ 30-നാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ബാദൽ ആദ്യമായി 2024 ഓഗസ്റ്റിൽ പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. പിന്നീട് വീണ്ടും ശ്രമിക്കുകയും 2024 ഒക്ടോബർ 15-ന് പാകിസ്ഥാനിലെത്തുകയുമായിരുന്നു. പിന്നീട് സനയെ വിവാഹം കഴിക്കാൻ ബാദൽ ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിക്കുകയായിരുന്നെന്നും കടുംബം പറഞ്ഞു.