കരിഷ്മ കാ കരിഷ്മ, കോര കാഗസ്, സപ്ന ബാബുൽ കാ തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തയായ നടിയാണ് ഇവാ ഗ്രോവർ. ആമിർ ഖാന്‍റെ അർദ്ധസഹോദരൻ ഹൈദർ അലി ഖാനെയാണ് ഇവ ആദ്യം വിവാഹം ചെയ്തത്. ഹൈദറിനെ കുറിച്ചും  വിവാഹ ജീവിതത്തെ കുറിച്ചും ഇപ്പോള്‍ തുറന്ന് സംസാരിക്കുകയാണ് ഇവാ.

വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു ഹൈദറുമായുണ്ടായിരുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ അത് ടോക്സിക് ആയി മാറിയെന്നും താരം പറഞ്ഞു. വിവാഹശേഷം പ്രണയമല്ലായിരുന്നെന്നും ശാരീരികവും മാനസികവുമായി താന്‍ ഏറെ പീഡനങ്ങള്‍ സഹിച്ചെന്നും ഇവാ പറയുന്നു. 

ഹൈദർ അലി ഖാന് സ്കീസോഫ്രീനിയ ആണെന്നും എന്നാൽ വിവാഹിതരായപ്പോൾ അദ്ദേഹത്തിന്‍റെ അവസ്ഥയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇവാ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസത്തില്‍ തന്നെ തനിക്ക് നേരെ ആക്രമണം ഉണ്ടായെന്നും അതുപിന്നീട് എന്നും തുടര്‍ന്നെന്നും അവര്‍ പറഞ്ഞു. ഹൈദര്‍ ജോലി വിട്ട് അഭിനയത്തിലേക്ക് ഇറങ്ങി. അതുകൊണ്ട് ടെന്‍ഷന്‍ മൂലമുള്ള അമിതമായ മദ്യപാനമായിരിക്കാം അദ്ദേഹത്തിന്‍റെ ഈ അവസ്ഥക്ക് കാരണമെന്ന് താന്‍ കരുതി. ഹൈദറിന്‍റെ മാതാപിതാക്കള്‍ ഇടക്ക് അദ്ദേഹത്തെ ഉപദേശിക്കുമെങ്കിലും യാതൊരുമാറ്റവും ഉണ്ടായില്ലെന്നും ഇവാ പറഞ്ഞു. 

എങ്ങനെയെങ്കിലും ആ വിവാഹബന്ധം നിലനില്‍ക്കാന്‍ വേണ്ടി താന്‍ അഞ്ച് വര്‍ഷത്തോളം എല്ലാം സഹിച്ച് നിന്നു. ഒരു കുഞ്ഞുണ്ടായാല്‍ എല്ലാം ശരിയാകുമെന്ന് താന്‍ കരുതി. എന്നാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്ത്. ഡിവോര്‍സിന്‍റെ പ്രോസസൊക്കെ വളരെ വേഗമാണ് നടന്നത്. അതിനിടയില്‍ മകളുടെ സംരക്ഷണാവകാശവും നഷ്ടപ്പെട്ടു. ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും അതില്‍ നിന്നെല്ലാം പുറത്തുകടക്കാന്‍ കാലങ്ങള്‍ എടുത്തെന്നും ഇവാ ഗ്രോവര്‍ പറഞ്ഞു. 

ENGLISH SUMMARY:

Eva Grover opens up about her past marriage to Aamir Khan's half-brother, Haider Ali Khan, revealing a deeply toxic and abusive relationship. She endured physical and mental torture for years, eventually losing custody of their child after their divorce.