swetha-menon
  • തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നല്‍കാമെന്ന് പറഞ്ഞ് ശ്വേത ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നായിരുന്നു ശ്വേതയ്​ക്കെതിരെ ഉയര്‍ന്ന ആരോപണം

താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ശ്വേതാ മേനോന്‍. താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ച് വയ്ക്കേണ്ട കാര്യമില്ലെന്നും അതുവഴി തനിക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ 'അമ്മ'യുടെ തലപ്പത്ത് ഒരിക്കലും വരില്ലെന്നും ശ്വേത ഫെയ്സ്ബുക്കില്‍ കുറിച്ചു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ താന്‍ ഏതറ്റംവരെയും പോകുമെന്നും നിശബ്ദയാകില്ലെന്നും കീഴടങ്ങില്ലെന്നും പിന്തിരിഞ്ഞ് പോകില്ലെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി. സംഘടയില്‍ മതവും വര്‍ഗീയതയും രാഷ്ട്രീയവും കൊണ്ട് വന്ന് വിഭജിക്കാന്‍ ശ്രമിക്കരുതെന്നാണ് തന്‍റെ അഭ്യര്‍ഥനയെന്നും ശ്വേത പറയുന്നു. രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ തനിക്ക് കോടികള്‍ നല്‍കേണ്ടി വന്നുവെന്ന് പറയുന്നതിന്‍റെ യുക്തി എന്താണെന്നും ശ്വേത ചോദ്യമുയര്‍ത്തുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ: 'ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ. ഒന്നാമത്… കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. Can someone please explain the logic behind this accusation? लॉजिक गया तेल लेने। 😏 രണ്ടാമത്…ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല.

ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. AMMAയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന. കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.

പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that. I will not be intimidated. I will not be silenced. I will not surrender. I will not back down. The truth deserves to be heard. AMMA deserves better'. Shwetha Menon,President, AMMA

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നല്‍കാമെന്ന് പറഞ്ഞ് ശ്വേത ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മാലാപാര്‍വതി ആരോപിച്ചത്. ഈ വിഷയം സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിച്ചപ്പോള്‍ ശ്വേത ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങിപ്പോയെന്നും മാലാപാര്‍വതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശ്വേത പണം വാങ്ങിയെന്ന കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത് ബാബുരാജാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ആരോപണം സാധൂകരിക്കുന്നതിനായി ബിജെപി മുന്‍ കൗണ്‍സിലറുടെ ശബ്ദസന്ദേശവും മാലാപാര്‍വതി വാര്‍ത്താസമ്മേളനത്തില്‍ പങ്കുവച്ചിരുന്നു. 

ENGLISH SUMMARY:

Actor and AMMA President Shwetha Menon has strongly refuted allegations made by Mala Parvathy regarding a financial transaction involving the BJP, dismissing the claims as illogical and unfounded. In a detailed Facebook post, she emphasized that political, religious, and communal divisions should not be brought into the organization, while accusing critics of distracting from core issues like the Hema Committee report and acknowledged corruption allegations. Menon declared that she would go to any extent to prevent individuals facing serious allegations from taking leadership roles in AMMA, affirming that she will not be intimidated, silenced, or surrender. Mala Parvathy had earlier alleged in a press meet that Menon took two crores from the BJP for candidate arrangements, triggering heated exchanges within the association