ദേശീയ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി സിനിമാ താരം ചന്തു സലീം കുമാര്‍. അവാര്‍ഡ് ലഭിക്കാനുള്ള മാനദണ്ഡം സര്‍ക്കാറുമായുള്ള അടുപ്പമാണോ എന്നാണ് ചന്തു ചോദിക്കുന്നത്. ഇത്തരത്തില്‍ അവാര്‍ഡ് ലഭിക്കുന്ന ചിത്രങ്ങള്‍ ജനങ്ങളുടെ ഓര്‍മയിലുണ്ടാകില്ലെന്നും ചന്തു വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് വിമര്‍ശനം. നിരൂപകപ്രശംസ നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ എന്നിവ ഒഴിവാക്കിപ്പെട്ടിരുന്നു. ഇതിനെയാണ് ചന്തു വിമര്‍ശിക്കുന്നതെന്നാണ് സൂചന.
'ഒരുമ്മ തന്നേ', 'ഇക്കയുടെ സ്വന്തം പിഷു'; സൂക്ഷിച്ച് വച്ച ആ വിഡിയോ പുറത്ത്
'2050 ല്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രം പഠിക്കുന്നൊരു കുട്ടി ദേശിയ അവാര്‍ഡ് ലഭിച്ച ചിത്രങ്ങളിലൂടെ കടന്നു പോകും. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയോ ഭരണത്തെ പറ്റിയോ അവര്‍ക്ക് അറിയണമെന്നില്ല. സ്ക്രീനില്‍ കാണുന്നതിനെ മാത്രമാണ് അവര്‍ വിലയിരുത്തുക.
സാധാരണ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കുകയും മികച്ച സിനിമകള്‍ ഒഴിവാക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ കാരണം ചോദിക്കും. പ്രതിഭയേക്കാള്‍ ഭരണക്ഷിയോടുള്ള അടുപ്പമാണ് അവാര്‍ഡിനെ സ്വാധീനിച്ചതെന്ന ഉത്തരമാണ് ആളുകള്‍ നല്‍കുന്നതെങ്കില്‍ അതാകും ചരിത്രം ഓര്‍ക്കുക. ട്രോഫി എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനിൽക്കും.
അന്നേ ഞാന്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു; മഞ്ഞുമ്മൽ ബോയ്സിനും പ്രതീക്ഷിച്ചു: ആസിഫ് അലി
അവാര്‍ഡുകള്‍ സര്‍ക്കാറുകളേക്കാള്‍ കാലം നിലനില്‍ക്കണം. രാഷ്ട്രീയ താല്‍പര്യങ്ങളുടെയല്ല, മറിച്ച കലപാരമായ മികവിന്‍റെ തെളിവായി നിലകൊള്ളണം. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാല്‍ തങ്ങളുടെ കാലത്തെ മികച്ച ചിത്രങ്ങളായല്ല ഓര്‍ക്കുക. മറിച്ച് മെരിറ്റിനേക്കാൾ അധികാരത്തിന് മുൻഗണന നൽകിയപ്പോൾ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും ഓർക്കുക', എന്നാണ് കുറിപ്പിലെ വിമര്‍ശനം.
മികച്ച കഥ, തിരക്കഥ, ചിത്രം, സംവിധാനം തുടങ്ങിയ കാറ്റഗറികളിൽ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ എന്നിവ ശക്തമായ മത്സരം ഉയർത്തിയ സിനിമകളായിരുന്നു. എന്നാൽ, അവസാന റൗണ്ടിൽ ഇവ തഴയപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.