mammootty-yami

2024 വർഷത്തെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള  72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മലയാള സിനിമയ്ക്ക് അഭിമാനമായി മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി പുരസ്കാരത്തിന് അർഹനായത്. 'ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഹിന്ദി താരം കാർത്തിക് ആര്യൻ മമ്മൂട്ടിയോടൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

'ആർട്ടിക്കിൾ 370' ലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ ഫിലിം ജൂറി ചെയർമാൻ ശ്രീ ജയരാജ്, നോൺ-ഫീച്ചർ ഫിലിം ജൂറി ചെയർമാൻ ശ്രീ അസീം സിൻഹ, സിനിമാ ഗ്രന്ഥ വിഭാഗം ജൂറി ചെയർമാൻ ശ്രീ എ. ചന്ദ്രശേഖർ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ദേശീയ അവാർഡ് വേദികളിൽ ഇത്തവണയും മലയാള സിനിമ ശക്തമായ സാന്നിധ്യമായി മാറി.  

മലയാള സിനിമയുടെ പ്രധാന നേട്ടങ്ങൾ

  • മികച്ച നടൻ: മമ്മൂട്ടി (ചിത്രം: ഭ്രമയുഗം)
  • മികച്ച വനിതാ പിന്നണി ഗായിക:** വൈക്കം വിജയലക്ഷ്മി (ഗാനം: 'അങ്ങു വാന കോണില്', ചിത്രം: എ. ആർ. എം)
  • മികച്ച ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ (ചിത്രം: ഭ്രമയുഗം)
  • മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ (സംവിധാനം: ഫാസിൽ മുഹമ്മദ്, നിർമ്മാണം: 1001 സ്റ്റോറീസ് & എ.എഫ്.ഡി സിനിമാസ്)

72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ - പ്രധാന പുരസ്കാര പട്ടിക (Feature Films)

  • മികച്ച ചിത്രം: ആർട്ടിക്കിൾ 370 (സംവിധാനം: ആദിത്യ സുഹാസ് ജംഭാലെ)
  • മികച്ച സംവിധായകൻ: രാജ്‌കുമാർ പെരിയസാമി (അമരൻ)
  • മികച്ച നടി: യാമി ഗൗതം, ആര്‍ട്ടിക്കില്‍ 370യിലെ അഭിനയത്തിന് പുരസ്കാരം
  • ജനപ്രിയ ചിത്രം: കൽക്കി 2898 AD (സംവിധാനം: നാഗ് അശ്വിൻ സിങ്കിറെഡ്ഡി)
  • ദേശീയോദ്ഗ്രഥന ചിത്രം: ക്യാപ്റ്റൻ മില്ലർ (സംവിധാനം: അരുൺ മധേശ്വരൻ)
  • നവാഗത സംവിധായകൻ: രൺദീപ് ഹൂഡ (സ്വാതന്ത്ര്യ വീർ സവർക്കർ)
  • മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)
  • മികച്ച സഹനടി: രൂപശ്രീ വർക്കാഡി (മിഥ്യ - കന്നഡ), സചന നാമിദാസ് (മഹാരാജ - തമിഴ്)
  • മികച്ച ബാലതാരം: അതിഷ് എസ്. ഷെട്ടി: 'മിഥ്യ' (കന്നഡ), അരുൺദേവ് പോതുല: '35- ചിന്ന കഥ കാടു' (തെലുങ്ക്), റിദ്ധിമാൻ ബാനർജി, തപോമൊയ് ദേബ്, ഗീതാശ്രീ ചക്രവർത്തി: 'ഒങ്കോ കി കോതിൻ' (ബംഗാളി)
  • മികച്ച ഗായകൻ: അഭയ് ജോധ്പുർകർ (ഘടക് ഗണപതി - മറാഠി)
  • മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി (എആർഎം - മലയാളം)
  • പശ്ചാത്തലസംഗീതം: ജി.വി. പ്രകാശ് കുമാർ (അമരൻ)
  • സംഗീതസംവിധാനം: ശശ്വന്ത് സച്ദേവ് (ആർട്ടിക്കിൾ 370)
  • ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ (ഭ്രമയുഗം - മലയാളം)
  • എഡിറ്റിങ്: ആർ. കലൈവാണൻ (അമരൻ)
  • സൗണ്ട് ഡിസൈൻ: മാനസ് ചൗധരി (ഭൂൽ ഭുലയ്യ 3)
  • പ്രൊഡക്ഷൻ ഡിസൈനർ: നിതിൻ സിഹാനി ചൗധരി (കൽക്കി 2898 AD)
  • വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ (പുഷ്പ 2)
  • സംഘട്ടനസംവിധാനം: അനൽ അരശ് (മഹാരാജ)
  • മികച്ച തിരക്കഥ: ബദ്രെഡ്ഡി സുകുമാർ (പുഷ്പ 2), Adapted:യോഗേഷ് ദേശ്പാണ്ഡെ (മറാഠി)

പ്രത്യേക പരാമർശങ്ങൾ

  • സൗണ്ട് മിക്സിങ്: മെയ്യഴകൻ
  • പ്രത്യേക പരാമർശം: ധനുഷ് (ക്യാപ്റ്റൻ മില്ലർ)

മികച്ച പ്രാദേശിക ചിത്രങ്ങൾ:

  • തുളു: എമ്പൂ (സംവിധാനം: ശ്രീധർ ഷെട്ടി).
  • ഗ്വാളിയർ: ഡോളി (സംവിധാനം: ദിനേഷ് പി. ബോൺസ്ലെ).
  • തെലുങ്ക്: കാമിതി കുരുലു (സംവിധാനം: യെദ്യുവംശി).
  • തമിഴ്: രായൻ (സംവിധാനം: ധനുഷ്).
  • ഒഡിയ: ലഹാരി (സംവിധാനം:അമർത്യ ഭട്ടാചാര്യ)
  • മറാഠി: മുക്കം പോസ്റ്റ് ബുംബല്ലൂർ വാടി (സംവിധാനം: പരേഷ് മകാഷി).
  • മലയാളം: ഫിമിനിച്ചി ഫാത്തിമ (സംവിധാനം: ഫാസിൽ മുഹമ്മദ്).
  • കന്നഡ: മിഥ്യ (സംവിധാനം: സുമന്ത് ഭട്ട്).
  • ഹിന്ദി: ശ്രീകാന്ത് (സംവിധാനം: തുഷാർ ഹിരാന്താനി).
  • ഗുജറാത്തി: മാറെൻ - ദ ഹണ്ട് (സംവിധാനം: അഭിഷേക് ജെയിൻ).
  • ബംഗാളി: ചൽച്ചിത്ര എക്കോൺ (സംവിധാനം: അഞ്ജൻ ദത്ത്).
  • അസ്സാമി:  ജൂയിഫൂൾ (Juiphool)  (സംവിധാനം:  ജാദുമണി ദത്ത).
  • കൊങ്കണി: മൊഗൽസം (സംവിധാനം: രായദേശാം)
  • മണിപ്പൂരി: സുനിത (സംവിധാനം: യുമ്നം അജിത് സിംങ്)

 മികച്ച ഫിലിം ക്രിട്ടിക്കിനുള്ള അംഗീകാരം സഞ്ജീവ് ശ്രീവാസ്തവ സ്വന്തമാക്കി. മികച്ച സിനിമാ പുസ്തകത്തിനുള്ള പുരസ്കാരം കെഞ്ചനരു പ്രദീപ് കുമാർ ഷെട്ടി രചിച്ച് മിറർ പുസ്തക പ്രസിദ്ധീകരിച്ച 'നിമ്മക്കാകി നാതിരുവിടെ നന്നകാഗി: കന്നഡ സിനിമ തത്വം മത്തു രാജകീയ' എന്ന കൃതിക്ക് ലഭിച്ചു.  

നോൺ-ഫീച്ചർ വിഭാഗത്തില്‍ സ്പെഷ്യൽ ജൂറി മെൻഷൻ വിഭാഗത്തിൽ രണ്ട് ചിത്രങ്ങൾ പുരസ്കാരം പങ്കിട്ടു. ഹിമാലയത്തിലെ ഗഡ്ഡി സമുദായത്തിന്റെ പൈതൃകവും കരകൗശലവും സാംസ്കാരിക പ്രതിരോധവും മനോഹരമായി ആവിഷ്കരിച്ചതിന് ജയ്മിൻ മോദി, ലോകേഷ് ഗായ് എന്നിവർ സംവിധാനം ചെയ്ത 'ചോല, ഡോറ ഓർ സൂയി' (ഹിന്ദി) എന്ന ചിത്രം അവാർഡിന് അർഹമായി. കൂടാതെ, കേരളത്തിന്റെ ഭദ്രകാളി പാരമ്പര്യത്തെ ദൃശ്യങ്ങളിലൂടെയും ശബ്ദവിന്യാസത്തിലൂടെയും അതിമനോഹരമായി പകർത്തിയതിന് ആനന്ദ് ജ്യോതി സംവിധാനം ചെയ്ത 'ഭദ്രകാളി നാട്യം' (മലയാളം) എന്ന ചിത്രത്തിനും സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഫറാസ് അലിയുടെ 'ഓവർ' എന്ന ചിത്രത്തിനാണ് ലഭിച്ചത്. മഞ്ഞുമൂടിയ ഗ്രാമത്തിലെ ഒരു കൗമാരക്കാരനായ കുതിരക്കാരന്റെ കഥയും, നഷ്ടപ്പെട്ട ഡിജിറ്റൽ ഓർമ്മകളെക്കുറിച്ചുള്ള അന്വേഷണവും വേർപാടിന്റെ തീവ്രതയോടെ അവതരിപ്പിച്ചതിനാണ് ഈ അംഗീകാരം. മികച്ച നരേറ്റർ അഥവാ വോയിസ് ഓവർ വിഭാഗത്തിൽ 'ലിറ്റിൽ പ്ലാനറ്റ്, എ ടേൽ ഓഫ് ഫ്രോഗ്സ്' (ഇംഗ്ലീഷ്) എന്ന ചിത്രത്തിന് ശബ്ദം നൽകിയ ജയ് ചന്ദ്രൻ പുരസ്കാരം നേടി; പശ്ചിമഘട്ടത്തിലെ തവളകളുടെ ലോകത്തെയും അവിടുത്തെ ജൈവവൈവിധ്യത്തെയും വളരെ ജീവസ്സുറ്റ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു.

മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം 'ഓൺ ദ ട്രെയിൽ ഓഫ് 41 ഡിഗ്രി' (മറാഠി) എന്ന ചിത്രം കരസ്ഥമാക്കി. ചിത്രത്തിന്റെ സസ്പെൻസും ത്രില്ലും ഉടനീളം നിലനിർത്താൻ സഹായിച്ച മനോഹരമായ സംഗീത സംവിധാനമാണ് ഈ നേട്ടത്തിന് സഹായിച്ചത്.

നോൺ-ഫീച്ചർ വിഭാഗം

  • മികച്ച എഡിറ്റിംഗ് (Best Editing): എൻ.ഡി.എ (Hindi) - എഡിറ്റർ: മൻവീർ ജസ്വന്തിയാ.
  • മികച്ച സൗണ്ട് ഡിസൈൻ (Best Sound Design): ബ്ലൂ (Tamil) - സൗണ്ട് ഡിസൈനർ: ഹരി ഹര സുധൻ.
  • മികച്ച ഛായാഗ്രഹണം (Best Cinematography): ലൈഫ് ഇൻ ലൂം (English, Tamil, Hindi, Assamese, Bengali) - ഛായാഗ്രാഹകൻ: എഡ്മണ്ട് ട്രാൻസം.
  • മികച്ച സംവിധായകൻ (Best Director): സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റി (Hindi) - സംവിധായകൻ: ആനന്ദ് എൽ. റായ്.
  • മികച്ച ഹ്രസ്വചിത്രം (Best Short Film): ഹംസഫർ (Marathi) - സംവിധായകൻ: അഭിജിത് അരവിന്ദ് ദാൽവി.
  • മികച്ച ആനിമേഷൻ ചിത്രം (Best Animation Film): ദാസ് ജുംഗൽബുച്ച് - സംവിധായകൻ: ജോസഫ് ബെനഡിക്ട്.
  • മികച്ച നോൺ-ഫീച്ചർ ചിത്രം (സാമൂഹിക/പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്): പിപ്പൽ ട്രീ: എ ടേൽ ഓഫ് ഇക്കോ-ഫെമിനിസം (Hindi, Rajasthani, English) - സംവിധായകൻ: സൂരജ് കുമാർ.
  • മികച്ച ഡോക്യുമെന്ററി (Best Documentary): രാംനാമി (Hindi) - സംവിധായകൻ: ഭരത് ബാല ഗണപതി.
  • മികച്ച ആർട്ട് ആൻഡ് കൾച്ചർ ചിത്രം (Best Art & Culture Film): മാണിദ (Hindi) - സംവിധായകൻ: അതുൽ പാണ്ഡെ.
  • മികച്ച ബയോ-ഹിസ്റ്റോറിക്കൽ റീകൺസ്ട്രക്ഷൻ ഫിലിം: കകോരി (Hindi) - സംവിധായകൻ: കമലേഷ് കെ. മിശ്ര.
  • മികച്ച നവാഗത സംവിധായകൻ (Best Debut Film of a Director): ആംഗൻ സോന്താലി - സംവിധായകൻ: രവി രാജ് മാരുമുദ്.
  • മികച്ച നോൺ-ഫീച്ചർ ചിത്രം (മൊത്തത്തിൽ): ഭംഗാർഹ്, ഒബ്സൊലീറ്റ് (Malayalam, English) - സംവിധായകൻ: സുമിര റോയ്.