പൊലീസാകാൻ കൊതിച്ച് ഒടുവിൽ സാഹചര്യങ്ങൾ കൊലയാളിയാക്കിയ സേതുമാധവനെ മലയാളിക്ക് ഒരുകാലത്തും മറക്കാനാകില്ല. ലോഹിതദാസിന്‍റെ തൂലികയിൽ പിറന്ന് മോഹൻലാൽ അനശ്വരമാക്കിയ കിരീടം ഇന്ന് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ആ ചിത്രത്തിന് കാരണമായ യഥാർഥ സംഭവങ്ങളെയും ആ കാലത്തെയും ഓർത്തെടുക്കുകയാണ് സംവിധായകൻ സിബി മലയിൽ.
ചാലക്കുടിയിലെ കള്ളുഷാപ്പിൽ ഒരു സാധാരണക്കാരന്‍റെ അടിയേറ്റുവീണ കേശവൻ എന്ന ഗുണ്ടയിൽനിന്നാണ് ലോഹിതദാസിന്റെ സേതുമാധവനും കീരീക്കാടൻ ജോസും പിറന്നത്. 23 ലക്ഷം രൂപ നിർമാണ ചെലവുള്ള ചിത്രം മൊത്തം 90 ലക്ഷത്തോളം രൂപയാണ് തിരികെ നേടിയത്. അന്ന് മോഹൻലാലിന്റെ പ്രതിഫലം നാല് ലക്ഷം രൂപയും.
ചിത്രത്തിൽ അഭിനയിച്ചവരും ലോഹിതദാസും ഉൾപ്പെടെ പലരും ഇന്നില്ല.