mohanlal-mammootty-ai-video

TOPICS COVERED

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും വിന്‍റേജ് സിനിമകള്‍ ആരാധകര്‍ക്ക് എന്നും ഒരു വികാരമാണ്. അതുകൊണ്ടാണ് ഇരുവരുടേയും പഴയ സിനിമകള്‍ക്ക് ഇന്നും റിപ്പീറ്റ് വാല്യു കൂടുന്നത്. വിന്‍റേജ് ലുക്കിനോടുള്ള പ്രിയം കൊണ്ട് നിരവധി എഐ വിഡിയോകളും സോഷ്യലിടങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ പുതുമയുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദൂരെ കാണുന്ന മലകളിലേക്ക് നോക്കി പുതിയ കാലത്തെ പറ്റിയാണ് സംസാരിക്കുന്ന വിന്‍റേജ് മോഹന്‍ലാലിനേയും മമ്മൂട്ടിയേയുമാണ് വിഡിയോയില്‍ കാണുന്നത്. ഡിജിറ്റല്‍ യുഗത്തിലെ വേഗതയും എഐ ടൂളുകളും ലോകത്തെ മുന്നോട്ട് നയിക്കുമ്പോള്‍ സ്ട്രീറ്റ് ലൈറ്റുകളുടേയും പാടത്തെ ക്രിക്കറ്റ് കളികളെ പറ്റിയുമാണ് ഇരുവരും സംസാരിക്കുന്നത്. ഒടിടി കാലത്തില്‍ നിന്നും പഴയ ഗ്രാമങ്ങളിലെ പഴയ ലവ് ലെറ്റര്‍ സിനിമാ കാലത്ത് നമ്മള്‍ കൂടുതല്‍ സന്തോഷവാന്മാരായിരുന്നില്ലേ എന്നാണ് ഇരുവരും പറയുന്നത്. കനവുകഥ എന്ന പേജിലാണ് ഈ എഐ വിഡിയോ വന്നിരിക്കുന്നത്. 

മുന്‍പും ഈ പേജിലെ വിഡിയോകള്‍ വൈറലായിട്ടുണ്ട്. ലോകയിലെ മൂത്തോന്‍ വാമ്പയര്‍ വിഡിയോ, അയ്യപ്പന്‍ നായരുടെ കുമ്മാട്ടി ഫ്ളാഷ്ബാക്ക്, ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളിന്‍റെ ഫ്ളാഷ് ബാക്ക് എന്നീ വിഡിയോകളിലൂടെ കനവുകഥ മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്. 

ENGLISH SUMMARY:

Mammootty and Mohanlal vintage AI video captures the nostalgia of classic Malayalam cinema, contrasting the digital age with the charm of old village life. This AI-generated video, shared by Kanavukatha, has gone viral, resonating with fans who cherish the past.