gopalakrishnan-post

നടന്‍ മമ്മൂട്ടിയ്ക്ക് എതിരെ കഴിഞ്ഞ വർഷം എഫ്.ബിയിലിട്ട പോസ്റ്റ് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ മുക്കി . മമ്മൂട്ടി വീട്ടിൽ വന്നതിന്റെ വിവാദത്തിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയ്ക്ക് ലഭിച്ചപ്പോഴാണ് ഗോപാലകൃഷ്ണൻ പോസ്റ്റിട്ടത് . പ്രത്യേക സമുദായ അംഗങ്ങളുടെ പേരുകൾ മാത്രമിട്ടായിരുന്നു പോസ്റ്റ്

ബിസ്മയം.. ബിസ്മയം

മികച്ച നടി ഷംല ഹംസ

മികച്ച നടന്‍ മമ്മൂട്ടി

പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി

മികച്ച സ്വഭാവനടന്‍ സൗബിന്‍ ഷാഹിര്‍

മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്... ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ – ഇതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. 

Also read: 'മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഎമ്മിന്‍റെ പേരു പറഞ്ഞ് നടക്കുന്നവര്‍'; സൈബറാക്രമണത്തില്‍ ബി.ഗോപാലകൃഷ്ണന്‍

മമ്മൂട്ടി ബി.ഗോപാലകൃഷ്ണന്‍റെ വീട് സന്ദര്‍ശിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലായി വിവാദമുയര്‍ന്നിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അതിരില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. സൈബര്‍ ആക്രമണം നടത്തുന്നത് ഛിദ്രശക്തികളെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. സി.പി.എമ്മുകാര്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. 

ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍റെ മകളുടെ വിവാഹം ഒരാഴ്ച മുമ്പായിരുന്നു. തമിഴ്നാട് കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി അഞ്ജിത് ആയിരുന്നു വരന്‍. ഈ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്ന് നടന്‍ മമ്മൂട്ടി പുറപ്പെട്ടിരുന്നു. ആലുവയിലെ ഗതാഗതകുരുക്ക് കാരണം അന്ന് മടങ്ങിപ്പോയി. ഗോപാലകൃഷ്ണന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ആശംസകള്‍ നേരാനാണ് താരം വീട്ടിലെത്തിയത്.

ENGLISH SUMMARY:

Malayala Manorama Online News reports that BJP leader B. Gopalakrishnan has deleted his controversial Facebook post against actor Mammootty following a recent house visit. The post, originally shared during the Kerala State Film Awards, had sparked significant debate across social media platforms.