ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും ഹൈക്കോടതി വിധി വന്ന ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് എം.ആര്.ബൈജു എസ്ഐടിയെ അറിയിച്ചത്
പിഎസ്സി പരീക്ഷാക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ചെയര്മാന് എം.ആര്.ബൈജു. ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. വന്നില്ലെങ്കില്‍ ചെയര്‍മാനെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി തീരുമാനം കടുപ്പിക്കുമെന്നും എസ്ഐടി സൂചന നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും ഹൈക്കോടതി വിധി വന്ന ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് എം.ആര്.ബൈജു എസ്ഐടിയെ അറിയിച്ചത്. ചെയര്‍മാന്റെ ആദ്യ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് മൂന്നാമതും എസ്ഐടി വിളിപ്പിച്ചത്. വരില്ലെന്നറിയിച്ച വിവരം ഹൈക്കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ENGLISH SUMMARY:
Kerala PSC Chairman M.R. Baiju has informed the Special Investigation Team (SIT) that he will not appear for questioning in connection with the PSC examination irregularities. The Crime Branch had directed him to appear at its headquarters at 2 pm, warning that it could approach the High Court if he failed to comply. Baiju reportedly told the SIT that he would decide on appearing for questioning after the High Court delivers its verdict. The SIT had summoned him for a third round of questioning after finding inconsistencies in his earlier statements and is preparing to inform the High Court of his decision.