Image Credit : Facebook
മലയാള സിനിമാപ്രേമികള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ആ ഗംഭീര കോംബോയില്‍ ഒരു സിനിമ വരുന്നൂ..മോഹന്‍ലാലിനെ നായകനാക്കി ദീലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ്. 'നെടുങ്കണ്ടം മിറാക്കിൾ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. . ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ സൈജു ശ്രീധരനുമാണ്.
കുടുംബകഥയാണ് ചിത്രം പറയുക എന്നാണ് മോഷന്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് ദിലീഷ് പോത്തൻ മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ജോജിയാണ് ദിലീഷ് പോത്തന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.