deepa-thomas

റാവു ബഹദൂര്‍ സിനിമയുടെ സക്സസ് മീറ്റില്‍ വികാരാധീനയായി നടി ദീപ തോമസ്. മാതാപിതാക്കള്‍ സിനിമ കണ്ട് അഭിനന്ദിച്ചുവെന്നും അതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ എന്നും ദീപ പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ താരം കരയുകയും സദസിലിരുന്ന സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. 

'ഇന്നലെ പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററിലിരുന്ന സിനിമ കാണുമ്പോള്‍ അവര്‍ ചിരിക്കുകയും കരയുകയും അങ്ങനെ ഈ സിനിമയുടെ എല്ലാ വികാരങ്ങള്‍ക്കൊപ്പം അവര്‍ പോയി. എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല. ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി. ദീപ, കുറച്ചുകൂടി നന്നാക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയും. ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ ഇത് നിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞു,' ദീപ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ GMB എന്റർടൈൻമെന്റ്സാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വെങ്കിടേഷ് മഹാ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യദേവ് കാഞ്ചരണ ആണ് നായകന്‍. 

ENGLISH SUMMARY:

Actress Deepa Thomas became emotional at the success meet of the movie Rao Bahadur, receiving the highest praise from her parents. Their appreciation, especially after watching the subtitled film, deeply moved her, highlighting the film's impactful storytelling.