Image Credit : Instagram
മലയാളികളുടെ എക്കാലത്തെയും പ്രിയനായിക ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസിയുടെ മടങ്ങിവരവ്. പ്രിയദര്‍ശനാണ് പരസ്യം സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ് സെറ്റിലെത്തിയ ലിസിയുടെ വിഡിയോ സൈബറിടത്ത് വൈറലാണ്.
ലിസിയെ വീണ്ടും സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. കാഞ്ചീവരം പട്ടണിഞ്ഞ് സുന്ദരിയായി സെറ്റിലെത്തിയ ലിസിയെ മകള്‍ കല്യാണി കെട്ടിപ്പിടിച്ച് വരവേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതുമൊക്കെയാണ് വിഡിയോയിലുളളത്.
ഈ പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1988ലാണ് ചിത്രം പുറത്തിറങ്ങിയത്.