amithab-phn-call

ബോളിവുഡിന്റെ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ അയോധ്യയിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിലെ രസകരമായ കഥ പുറത്തുവിട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ. ‘ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ’ എന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമ അഭിനന്ദൻ ലോധയാണ് ബിഗ് ബിയുമായുള്ള ഈ അവിശ്വസനീയമായ ഇടപാടിന്റെ ഓർമ്മകൾ ഒരു ബിസിനസ് ഉച്ചകോടിക്കിടെ പങ്കുവെച്ചത്. 

താന്‍ അന്ന് ഒസ്‌ട്രേലിയയിൽ ആയിരുന്നുവെന്ന് അഭിനന്ദന്‍ ലോധ പറയുന്നു. പുലർച്ചെ 3 മണിക്ക് മൊബൈലിലേക്ക് മിസ്ഡ് കോളുകളും മെസ്സേജുകളും വരുന്നു. എടുത്ത് നോക്കുമ്പോൾ 'ഞാൻ അമിതാഭ് ബച്ചനാണ്, സൗകര്യപ്പെടുമ്പോൾ ദയവായി തിരിച്ചു വിളിക്കണം' എന്നൊരു സന്ദേശമാണ് കണ്ടത്. ലോധ ഒട്ടും ആലോചിക്കാതെ തിരിച്ചുവിളിച്ചു. 

‘ഞാൻ ഉത്തർപ്രദേശുകാരനാണ്, എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ എന്നായിരുന്നത്രെ ബച്ചന്റെ ആവശ്യം. തുടർന്ന് വിലയെക്കുറിച്ച് ചോദിച്ചപ്പോൾ, താങ്കളോട് ഞാൻ എങ്ങനെ വില പറയും എന്ന് ലോധ മറുപടി പറഞ്ഞു. എന്നാൽ 15,000 ചതുരശ്ര അടി സ്ഥലം വേണമെന്ന് ബച്ചൻ ആവശ്യപ്പെട്ടപ്പോൾ അതിന് ഏകദേശം 15 കോടി രൂപയാകും എന്ന് വ്യക്തമാക്കുകയും ചെയ്തു. 

തൊട്ടടുത്ത ദിവസം തന്നെ അമിതാഭ് ബച്ചൻ 15 കോടി രൂപ മുഴുവനായി തനിക്ക് അയച്ചു നൽകുകയായിരുന്നുവെന്ന് അഭിനന്ദൻ ലോധ പറയുന്നു. അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി നടന്ന ഈ ഇടപാടിന് ശേഷം, അടുത്തിടെ 35 കോടി രൂപയുടെ മറ്റൊരു ഭൂമി കൂടി ബച്ചൻ  സ്വന്തമാക്കിയിട്ടുണ്ട്. അയോധ്യ കേവലം ഒരു നിക്ഷേപമല്ല, മറിച്ച് തലമുറകളിലേക്ക് കൈമാറേണ്ട പൈതൃകമായാണ് താൻ കാണുന്നതെന്നാണ്  ബിഗ് ബിയുടെ നിലപാട്.

ENGLISH SUMMARY:

Amitabh Bachchan Ayodhya land deal details have been revealed by the owner of 'The House of Abhinandan Lodha'. The real estate firm's owner shared interesting anecdotes about the Bollywood megastar's significant property acquisition in Ayodhya.