jayam-ravi

ആരതി രവിയുമായുള്ള വിവാഹമോചന കേസിന്റെ പശ്ചാത്തലത്തിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്ന തന്റെ തീരുമാനം മാറ്റി തമിഴ് താരം ജയം രവി. ജെ.എഫ്.ഡബ്ല്യു അച്ചീവേഴ്‌സ് അവാർഡ് ചടങ്ങിൽ വെച്ചാണ്, ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ വിഷമിപ്പിച്ച ആ തീരുമാനം താൻ മാറ്റുകയാണെന്ന് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

കഴിഞ്ഞ മേയ് മാസത്തിൽ നടത്തിയ വൈകാരികമായ ഒരു വാർത്താസമ്മേളനത്തിനിടയിലായിരുന്നു, വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയിക്കില്ലെന്ന് പ്രിയതാരം കണ്ണീരോടെ പറഞ്ഞത്. എന്നാൽ ആ തീരുമാനം വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളും വികാരങ്ങളും കാരണം എടുത്തുപോയതാണെന്നും അതിൽ സിനിമാ പ്രവർത്തകരോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും ജയം രവി വ്യക്തമാക്കി. 

"സിനിമാ മേഖലയിലുള്ളവരും പ്രിയപ്പെട്ട ആരാധകരും നൽകിയ വലിയ പിന്തുണയും ധൈര്യവുമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താൻ പ്രേരിപ്പിച്ചത്. ഈ വർഷം എനിക്ക് 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയും സിനിമയിലാണ് ചെലവഴിച്ചത്. എന്റെ ഒരു ചെറിയ തെറ്റ് നിങ്ങളെയെല്ലാം ഇത്രയധികം വേദനിപ്പിച്ചതിൽ ദുഃഖമുണ്ട്. വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും എനിക്ക് 50-50 ആണ്, പക്ഷേ വ്യക്തിജീവിതത്തിലെ വികാരങ്ങൾ കുറച്ചധികമായിപ്പോയി" അദ്ദേഹം പറഞ്ഞു. അതേസമയം, പ്രേക്ഷകർക്ക് മുന്നിലേക്ക് 'പൊന്നിയിൻ സെൽവൻ' ആയോ 'കരാട്ടെ ബാബു' ആയോ താൻ ഉടൻ തന്നെ സ്ക്രീനിൽ തിരിച്ചുവരുമെന്നും ജയം രവി വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

Jayam Ravi's decision to step away from films due to his divorce proceedings has been reversed. He announced this change at the JFW Achievers Award ceremony, much to the relief of his fans and the film industry.