ചലച്ചിത്ര താരവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണവുമായി ഗായകന്‍ ഹനാന്‍ ഷാ. പണം അപഹരിച്ചെന്നും സ്ത്രീ വിഷയത്തില്‍ മധ്യസ്ഥത വഹിച്ചെന്നുമുള്ള ആരോപണങ്ങള്‍ കളവാണെന്ന് ഹനാന്‍ ഷാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആരോപണം ഉന്നയിച്ച ‘Enet Cassette’ ഹക്കീമിന് പണം നല്‍കിയത് അറിയാമെന്നും എന്നാല്‍ ഇടപാടില്‍ പങ്കില്ലെന്നും ഹനാന്‍ ഷാ വ്യക്തമാക്കി.

ഡോക്ടര്‍ ഡ്രൈക്ക് അനന്തു സുല്‍ജിത്ത് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഹനാന്‍ ഷായ്ക്കും അബ്ദുള്‍ ഹക്കീമിനും എതിരെ ആരോപണങ്ങള്‍ വന്നത്. ചലച്ചിത്ര താരത്തില്‍ നിന്നും ഹക്കിം പണം അപഹരിച്ചെന്നും ഇതിന് ഹനാന്‍ ഷാ മധ്യസ്ഥനായി എന്നായിരുന്നു ആരോപണം. ഇതിലാണ് ഹനാന്‍ ഷായുടെ പ്രതികരണം. 

താനും അഭിനേതാവും ഒന്നിച്ച് സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഹക്കീം അദ്ദേഹത്തിനെതിരെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്നത്. ഹക്കീം തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതിനാലാണ് ചലച്ചിത്ര താരം അക്കാര്യം തന്നെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് താന്‍ ഹക്കീമിനെ ബന്ധപ്പെട്ടതെന്നും ഹനാന്‍ ഷാ വ്യക്തമാക്കി.  

ഹക്കിം ആവശ്യപ്പെട്ട 25 ലക്ഷം രൂപ നല്‍കുകയാണെങ്കില്‍ പോസ്റ്റ് പിന്‍വലിക്കാമെന്നും സ്ത്രീ പരാതിയുമായി മുന്നോട്ട് പോകില്ലെന്നും താന്‍ അഭിനേതാവിനെ അറിയിച്ചെന്നും ഹനാന്‍ ഷാ വ്യക്തമാക്കി. അവര്‍ സമ്മതിച്ചതോടെ 10 ലക്ഷം രൂപ നേരിട്ടും 15 ലക്ഷം രൂപ സുഹൃത്തിന്‍റെ അക്കൗണ്ട് വഴിയും നല്‍കി. ഇതല്ലാതെ ഇടപാടില്‍ പങ്കില്ലെന്നും ഹനാന്‍ ഷാ വ്യക്തമാക്കി. താന്‍ പണം അപഹരിച്ചെന്ന് അഭിനേതാവിനെ പരാതിയില്ല. അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. തനിക്കെതിരെ വന്നത് തെറ്റായ ആരോപണങ്ങളാണെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹനാന്‍ ഷാ വ്യക്തമാക്കി. 

ENGLISH SUMMARY:

Singer Hanan Shah has officially denied allegations of financial fraud and involvement in mediation regarding an actor's personal controversy. Responding to claims made by an Instagram account ('Enet Cassette' Hakeem), Hanan Shah clarified that while he was aware that the actor paid ₹25 lakh to Hakeem to resolve a defamation issue involving a woman, he did not personally benefit from the transaction. According to the singer, he acted as a contact point between the actor and Hakeem to facilitate the withdrawal of disparaging posts. Hanan Shah asserted that he maintains a good relationship with the actor, who has not accused him of any wrongdoing, and announced that he would initiate legal action against those spreading false allegations.