അര്‍ബുദബാധിതയായി ചികില്‍സയിലാണ് രേണു സുധി. രേണുവിനെ കാണാന്‍ സുധിയുടെ മകന്‍ കിച്ചു (രാഹുല്‍ ദാസ്) എത്താത്തതിനെ പറ്റിയാണ് പുതിയ വിവാദം. ഇതിന്‍റെ കാരണം വെളിപ്പെടുത്തി കിച്ചു വിഡിയോ ചെയ്തിരുന്നു. ഇതിനു മറുപടിയായി രേണു സുധിയും രംഗത്തെത്തി. സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോകൾ കണ്ടതോടെ രേണു എന്ന അധ്യായം അവസാനിച്ചെന്ന് കിച്ചു വിഡിയോയില്‍ പറഞ്ഞു. താന്‍ മരിച്ചാലും ശവം കാണാന്‍ കിച്ചു വരേണ്ടെന്നായിരുന്നു രേണു സുധിയുടെ ഇതിനോടുള്ള പ്രതികരണം. 

രേണു സുധിയെ കാണാന്‍ ചെല്ലാത്തത് ചോദ്യം ചെയ്തുള്ള റിയാക്ഷന്‍ വിഡിയോയ്ക്കാണ് കിച്ചു പ്രതികരിക്കുന്നത്. രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോകൾ കണ്ടപ്പോൾ തനിക്ക് സങ്കടമായെന്നും ഇക്കാര്യം രേണുവിനോട് സംസാരിച്ചിരുന്നെന്നും കിച്ചു വിഡിയോയില്‍ പറയുന്നു.

'രേണുവിന്റെ മകൻ റിതപ്പനെ ഇതൊക്കെ ബാധിക്കുമെന്ന കാര്യം സൂചിപ്പിച്ചു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ഇതില്‍ നിന്നും മാസത്തില്‍ രണ്ടു– മൂന്നു ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നുമാണ് രേണു പറഞ്ഞത്. ഇതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. കോട്ടയത്ത് പോയി റിഥപ്പനെ കണ്ടു. അമ്മയെ കാണാന്‍ കഴിഞ്ഞില്ല. ആശുപത്രി പോയാലും കാണാന്‍ പറ്റാത്തതിനാല്‍ പ്രാര്‍ഥനകളോടെ മടങ്ങുകയായിരുന്നു. രോഗം മാറാന്‍ ഇനി പ്രാര്‍ഥിക്കാം. അത് ഞാന്‍ ചെയ്യുന്നുണ്ട്' എന്നും കിച്ചു വിഡിയോയില്‍ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് രേണുവിന് അയച്ച മെസേജും കിച്ചു പുറത്തുവിട്ടു. 

'ബിഗ് ബോസ് പോലുള്ള വലിയൊരു ടിവി ഷോയിൽ പങ്കെടുത്ത ഒരാൾ ഇങ്ങനെയൊക്കെയാണോ കാണിക്കേണ്ടത്? അത്രയും ഷോകളും പ്രൊമോഷനുകളും ഒക്കെ ലഭിക്കുന്നുണ്ടല്ലോ, അന്തസ്സായി ജീവിക്കാൻ വേണ്ടി അങ്ങനെ ജീവിച്ചുകൂടെ? നല്ല ഫെയിം ഉള്ള ആളല്ലേ, പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ കാണിക്കുന്നത്? റിതപ്പനെ ഓർത്തെങ്കിലും ഇതൊക്കെ ഒന്ന് നിർത്താമോ? അത്രയ്ക്ക് വിഷമം വന്നിട്ടാണ് ഞാൻ ഇത് പറയുന്നത്. പ്ലീസ്...റിതപ്പനെയും ഇതൊക്കെ ബാധിക്കില്ലേ? അവനും ഈ ഫോണൊക്കെ ഉപയോഗിക്കുന്നതല്ലേ. അവന്റെ കൂട്ടുകാരൊക്കെ ഇതൊക്കെ എങ്ങനെ എടുക്കുമെന്ന് അറിയാമല്ലോ, അതൊക്കെ ഒന്ന് മനസ്സിലാക്കൂ' എന്നാണ് കിച്ചു രേണുവിന് അയച്ച മെസേജ്. 

താന്‍ ലൈവ് പോയതാണെന്നും ചുണ്ട് പൊട്ടിയിരിക്കുന്ന കാര്യമാണ് സംസാരിച്ചതെന്നുമാണ് രേണു സുധി മറുപടിയായി അയച്ചത്. വൃത്തികേടായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ലെന്നും അതിൽ നിന്ന് രണ്ടര-മൂന്ന് ലക്ഷം രൂപ കിട്ടുന്നുണ്ടെന്നും രേണു സുധി പറഞ്ഞു. 

കിച്ചുവിന്‍റെ പ്രതികരണം വൈറലായതോടെ മറുപടിയുമായി രേണു സുധിയെത്തി. കിച്ചുവിനോട് ചോദിച്ചാണ് സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചതെന്നും അന്ന് വേണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ അന്ന് തന്നെ സബ്ക്രിപ്ഷന്‍ അവസാനിച്ചേനെ എന്നും രേണു സുധി പറഞ്ഞു. ഇക്കാര്യം പറയുന്ന ചാറ്റും രേണു സുധി പുറത്തുവിട്ടു.  

'ഒരു മാസമായി അര്‍ബുദത്തിന് ചികില്‍സയിലാണ്. സബ്സ്ക്രിപ്ഷനൊന്നുമില്ല. കുറ്റപ്പെടുത്തിയവരും ക്ഷമ ചോദിക്കുകയാണ്. ഇത്രയും നാളായിട്ടും മിണ്ടാതിരുന്ന കിച്ചു ഇപ്പോള്‍ പറയുകയാണ് സബ്സ്ക്രിപ്ഷന്‍ കൊണ്ടാണ് അമ്മയെ വെറുത്തതെന്ന്. സുധി ചേട്ടന്‍ മരിച്ചതിന് ശേഷം കിച്ചുവിനെ അറിയിച്ചേ എന്തും ചെയ്തിട്ടുള്ളൂ. സബ്സ്ക്രിപ്ഷനെ പറ്റി കിച്ചുവിനോട് പറഞ്ഞു. 500 സബ് കഴിഞ്ഞെന്ന് അറിയിച്ചപ്പോള്‍ ചെയ്യരുത് എന്നല്ല പറഞ്ഞത്. 'ഗുഡ്' എന്നാണ് പറഞ്ഞത്. നീ സമ്മതിച്ചത് കൊണ്ടാണ് െചയ്തത്' എന്നാണ് രേണുവിന്‍റെ വാക്കുകള്‍. 

'ലൈവ് വിഡിയോ കണ്ടപ്പോഴാണ് പിന്നീട് കിച്ചു സംസാരിക്കുന്നത്. എത്രയോ പേര്‍ ഓരോന്ന് ചെയ്യുന്നു. എനിക്ക് പൈസ കിട്ടുന്നുണ്ടല്ലോ. ചാറ്റ് പുറത്തുവിടേണ്ട കാര്യമുണ്ടോ? ഇനിയെങ്കിലും എന്നെ വെറുതെ വിട്. എന്നെ നോക്കണ്ട, ഗുണം ചെയ്യേണ്ട. അമ്മേന്ന് വിളിക്കേണ്ട, ദയവു ചെയ്ത് ദ്രോഹിക്കാതിരുന്നുകൂടെ. ക്യാന്‍സര്‍ വന്ന് മരിച്ചാല്‍ പോലും നീ ഒന്നും ചെയ്യേണ്ട' എന്നിങ്ങനെയാണ് രേണുവിന്‍റെ വാക്കുകള്‍. 

'ഞാന്‍ സബ്സ്ക്രിപ്ഷനല്ലേ തുടങ്ങിട്ടുള്ളൂ. നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലല്ലോ. ഒരു വര്‍ഷം മുന്‍പല്ലേ നീ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയത്. അതിന് മുന്‍പ് വെറൊരു രാഹുല്‍ ദാസുണ്ടായിരുന്നു. ചിങ്ങവനം, വാങ്ങത്താനം പൊലീസ് സ്റ്റേഷനില്‍ ഒന്ന് അന്വേഷിച്ച് നോക്ക്... കാലുപിടിച്ച പറയുകയാണ് ഇനി എനിക്ക് ഗുണം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. കിച്ചുവിനെ പറ്റിയുള്ള ലാസ്റ്റ് വിഡിയോ ആയിരിക്കണമിത്. ഇനി വിഡിയോ ചെയ്യിക്കരുത്. ചത്താലും ശവം പോലും നിങ്ങളാരും വന്ന് കാണേണ്ട.. റീത്തു പോലും സമര്‍പ്പിക്കേണ്ട, എന്‍റെ കൊച്ചിനു വേണ്ടി എന്നെ വെറുതെ വിട്ടേക്ക്' എന്നും രേണു സുധി പറഞ്ഞു. 

ENGLISH SUMMARY:

A public controversy has erupted between Renu Sudhi, who is currently undergoing cancer treatment, and her son Kichu (Rahul Das). The conflict stems from Kichu's criticism of Renu's subscription-based videos, which he claims caused him distress and could negatively impact her younger son, Rithappan. Renu has hit back, revealing that Kichu previously approved of these subscription services and accusing him of abandoning her during her illness. The dispute has escalated on social media, with both parties releasing private chats to support their claims, and Renu stating that she no longer wants any involvement from Kichu, even requesting that he not attend her funeral.