സുരേഷ് ഗോപിയുടെ 250 –ാം ചിത്രം ഒറ്റക്കൊമ്പനിലൂടെ തെന്നിന്ത്യന്‍ സംഗീത സംവിധാകന്‍ തമന്‍ മലയാളത്തിലേക്ക് എന്ന പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍ . മുന്‍പ് നിരവധി തവണ മലയാളത്തില്‍ നിന്ന് പല സംവിധായകരും തമനെ സമീപിച്ചിരുന്നെങ്കിലും തെലുങ്ക് ,തമിഴ് ചിത്രങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടി തമന്‍ പിന്‍മാറി. ഒറ്റക്കൊമ്പന്‍ ടീമിനും ആദ്യം ലഭിച്ച പ്രതികരണം അത്ര പോസീറ്റിവ് ആയിരുന്നില്ല . എന്നാല്‍ സുരേഷ് ഗോപിയുമായുള്ള വ്യക്തിബന്ധം കാരണം ക്ഷണം പൂര്‍ണമായും നിരസിക്കാനും തമന് കഴിഞ്ഞില്ല .
ആശയക്കുഴപ്പത്തിലായ തമൻ ഒറ്റക്കൊമ്പന്‍ ടീമിന് മുന്നില്‍ ഒരു ഉപാധി വച്ചു. ആദ്യം ചിത്രം കാണാം. 'എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ വരാം' . ഉപാധി അംഗീകരിച്ച സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഷൂട്ട് ചെയ്ത സിനിമയുമായി വീണ്ടും ചെന്നൈയിലേക്ക് പോയി. തമന്‍ സിനിമ കണ്ടു, പ്രതികരണം അറിയാന്‍ ആകാംഷയോടെ കാത്തിരുന്ന സംവിധായകനോട് തമന്‍ പറഞ്ഞു. വരേന്‍ തമ്പി , ഉനകാകെ, ഇന്ത മൂവികാകേ ...
സിനിമ കണ്ടതിലെ തമന്റെ എക്സൈറ്റ്മെന്റ് സുരേഷ് ഗോപിക്ക് അയച്ച ജന്മദിനാശംസയിലുമുണ്ട്. ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണ് തമന്‍ നല്‍കുന്നത്. സുരേഷ് ഗോപി –തമന്‍ കോംമ്പോയുടെ സിനിമാറ്റിക്ക് മാജിക്കിനായി കാത്തിരിക്കുന്നവര്‍ക്ക് ഒറ്റക്കൊമ്പൻ ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററിൽ കാണാനാകുമെന്നാണ് പ്രതീക്ഷ . നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്.