അമ്മ വസന്തയും സഹോദരീ പുത്രി തന്‍വിയും ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ അഹാനക്ക് പിന്തുണയുമായി അമ്മ സിന്ധു കൃഷ്ണ. തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് നിനക്ക് വെറുപ്പ് ലഭിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് സിന്ധു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. കുട്ടിക്കാലത്തെ അഹാനക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സിന്ധുവിന്‍റെ പോസ്റ്റ്.
'ഏറ്റവും അടുപ്പമുള്ളവര്‍ തന്നെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി എന്നെ പിന്നില്‍ നിന്നും കുത്തിയപ്പോള്‍ എന്നെ സംരക്ഷിക്കാന്‍ വന്ന നിനക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടുന്ന വെറുപ്പില്‍ എനിക്ക് വിഷമമുണ്ട് അമ്മു. നീ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ പ്രപഞ്ചത്തിന് അത് അറിയാം, അതുകൊണ്ടുതന്നെ നിന്നോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കും. വെറുക്കുന്നവര്‍ എന്തും പറഞ്ഞോട്ടെ,' സിന്ധു കൃഷ്ണ കുറിച്ചു.
അമ്മൂമ്മയെ സിന്ധു കൃഷ്ണയുടെ കുടുംബം ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ച് സിന്ധുവിന്‍റെ സഹോദരിയുടെ മകൾ തൻവി പുറത്തുവിട്ട വിഡിയോയ്ക്ക് പിന്നാലെയാണ് കുടുംബപ്രശ്നം പരസ്യമായത്. കുടുംബത്തിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അമ്മൂമ്മയെന്നും പ്രായമായ ആളെന്നു കരുതി പലതും ക്ഷമിച്ചെങ്കിലും ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചു പറഞ്ഞെന്നുമായിരുന്നു അഹാനയുടെ മറുപടി. അതിന്‍റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അഹാന സ്വന്തം വിഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെ തന്‍വിയുടെ വ്ലോഗിലൂടെ വസന്ത വീണ്ടും കൂടുതല്‍ ആരോപണങ്ങളുന്നയിച്ചു. അഹാന തനിക്ക് മോശം മെസേജുകള്‍ അയച്ചിരുന്നുവെന്നും തന്നെ തെറി വിളിച്ചതുകൊണ്ടാണ് തിരിച്ചുവിളിച്ചതെന്നും അമ്മൂമ്മ പറഞ്ഞു. അഹാന തന്നെ അടിക്കാന്‍ വന്നുവെന്നും വിഡിയോയില്‍ വസന്ത ആരോപിച്ചിരുന്നു.