• ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തില്‍ നിലപാട് പറഞ്ഞ് നടി അഹാന കൃഷ്ണ. അച്ഛനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ നിലപാടിന് വിരുദ്ധമാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തില്‍ നിലപാട് പറഞ്ഞ് നടി അഹാന കൃഷ്ണ. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ ചോദ്യം ചെയ്യപ്പെടണമെന്നാണ് അഹാനയുടെ പോസ്റ്റ്. പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന വേദനയെ പറ്റി സംസാരിക്കുന്ന കുറിപ്പ് അച്ഛനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ നിലപാടിന് വിരുദ്ധമാണ്. സമരത്തെ സര്‍ക്കാര്‍ പൊലീസിന് ഉപയോഗിച്ച് നേരിടുമെന്നാണ് കൃഷ്ണ കുമാറിന്‍റെ നിലപാട്. 

‘കശ്മീരിലെ കല്ലേറ് നിർത്താന്‍ അറിയാമെങ്കില്‍, പിന്നെയാ ഡൽഹി’; വിവാദ പ്രതികരണവുമായി കൃഷ്ണകുമാര്‍

തന്‍റേതല്ലാത്ത കാരണങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്ന വിദ്യാര്‍ഥികളെ കാണുന്നത് വേദനയാണ് എന്നാണ് അഹാനയുടെ ഇന്‍സ്റ്റഗ്രം സ്റ്റോറി. പരീക്ഷകള്‍ക്ക് പിന്നില്‍ കാണാത്ത കഥകളുണ്ട്, വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍, ത്യാഗം, കഠിനാധ്വാനം എവിടെയെങ്കിലും എത്തിക്കുമെന്ന വിശ്വാസവും. വർഷങ്ങളോളം പരീക്ഷയ്ക്കായി തയാറെടുത്തിട്ട്, പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോൾ തളർന്നുപോയ സുഹൃത്തുക്കളെ തനിക്കറിയാം. ഇത്തരം വീഴ്ചകള്‍ എല്ലാവര്‍ക്കും ഒരുപോലെയായിരിക്കില്ലെന്നും അഹാന എഴുതി. 

'പ്രിവേലജുള്ള ഒരു കുടുംബത്തില്‍ നിന്നൊരാള്‍ത്ത് അത് വെറുമൊരു തിരിച്ചടി മാത്രമായിരിക്കും. ചെറിയൊരു കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം അവരുടെ ജീവിതത്തെ മാറ്റി മറിക്കാനുള്ള വഴിയാണ്. ആ വിശ്വാസം നഷ്ടമാകുമ്പോള്‍ പരീക്ഷ മാത്രമല്ല നഷ്ടമാകുന്നത് കുടുംബത്തിന്‍റെ പ്രതീക്ഷ കൂടിയാണ്' എന്നിങ്ങനെയാണ് അഹാനയുടെ വാക്കുകള്‍.  

'വിസ്മയയുടേത് രാഷ്ട്രീയ പോസ്റ്റല്ല '; ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്; മേജര്‍ രവി

ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ ഒരു ഇളവുകളുമില്ലാതെ വിചാരണ ചെയ്യപ്പെടണമെന്നാണ് അഹാന ആവശ്യപ്പെടുന്നത്. സുതാര്യവും നീതിയുക്തവും വിശ്വാസ്യ യോഗ്യവുമായ സംവിധാനം കുട്ടികൾ അർഹിക്കുന്നുണ്ട്. ഒരു കുട്ടിക്കും ഇനി ഇത്തരം ഭാരങ്ങൾ പേറേണ്ടി വരില്ലെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു എന്നുമാണ് അഹാനയുടെ പോസ്റ്റ്. 

വിദ്യാര്‍ഥി പ്രക്ഷോഭത്തെ വിമര്‍ശിച്ചാണ് കൃഷ്ണകുമാര്‍ പോസ്റ്റിട്ടത്. 'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...' എന്നാണ് കൃഷ്ണകുമാര്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുളള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് സമൂഹമാധ്യത്തിലൂടെ കൃഷ്ണകുമാര്‍ തന്‍റെ നിലപാട് അറിയിച്ചത്.

ENGLISH SUMMARY:

Malayalam actress Ahana Krishna publicly supported the protesting students in Delhi, calling for strict accountability and trial for those responsible for question paper leaks. In her Instagram story, Ahana highlighted the immense emotional and financial toll exam failures and cancellations take on students from modest backgrounds, emphasizing that education is their pathway to changing their lives.