Image Credit:instagram/ahaana_krishna, nimishravi
നടി അഹാന കൃഷ്ണയും ഛായഗ്രാഹകന്‍ നിമിഷ് രവിയുമായുള്ള വിവാഹം അടുത്ത മാസമെന്ന് സൂചന. താരത്തിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ചുവടെയാണ് വിവാഹത്തീയതി സംബന്ധിച്ച കമന്‍റ് ഒന്നിലേറെ തവണ പ്രത്യക്ഷപ്പെട്ടതും താരും ഡിലീറ്റ് ചെയ്തതും. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കറുത്ത സല്‍വാര്‍ ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് 'എന്‍റെ തങ്കമാന പയ്യനെ കുറിച്ച് ആലോചിക്കുന്നു' എന്നാണ് താരം കുറിച്ചത്. ഇതോടെയാണ് കമന്‍റുകളുമായി ആരാധകര്‍ എത്തിയത്.
ചിത്രത്തിന് താഴെ സെപ്റ്റംബര്‍ 13നാണ് ആ തങ്കമായ പയ്യനുമായുള്ള വിവാഹം എന്ന് കമന്‍റ് വന്നു. നിമിഷ നേരം കൊണ്ട് കമന്‍റിന് ലൈക്കുകള്‍ നിറഞ്ഞു. ഉടന്‍ തന്നെ താരം കമന്‍റ് ഡിലീറ്റ് ചെയ്തു. വീണ്ടും കമന്‍റ് പ്രത്യക്ഷപ്പെട്ടതോടെ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കോവളത്ത് വച്ചാകും അഹാനയുടെ വിവാഹമെന്നും മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വൈകാതെയുണ്ടാകുമെന്നാണ് സൂചന. അഹാന വിവാഹത്തിന് തയാറെടുക്കുകയാണെന്ന് പിതാവും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. നിമിഷിനെ കുറിച്ചും കൃഷ്ണകുമാര്‍ ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു. നിമിഷിന്‍റെ അച്ഛനുമായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമുണ്ടെന്നും അഹാനയും നിമിഷും അവര്‍ ഹ്രസ്വ ചിത്രങ്ങള്‍ ചെയ്ത കാലത്താണ് താന്‍ പരിചയപ്പെട്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.
രാജീവ് രവി ചിത്രമായ 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലൂടെയാണ് അഹാന ചലച്ചിത്ര രംഗത്ത് സജീവമായത്. ചിത്രത്തിലെ ക്യാമറ നിമിഷ് രവിയായിരുന്നു. ഈ സെറ്റില്‍ വച്ചുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്കും ഒന്നിച്ചുള്ള ജീവിതത്തിലേക്കുമെത്തിയതെന്നാണ് സൂചന. അഹാനയാവട്ടെ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടുമില്ല. അഹാനയുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും സ്ഥിരം സാന്നിധ്യമാണ് നിമിഷും കുടുംബവും. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.