താരസംഘടന അമ്മയിലെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി നടി ലക്ഷ്മിപ്രിയ. സ്ത്രീകള്‍ തമ്മിലോ ഭരണസമിതി അംഗങ്ങള്‍ തമ്മിലോ ആയിരുന്നില്ല യഥാര്‍ഥ പ്രശ്നം എന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. പ്രസിഡന്റായിരുന്ന ശ്വേതമേനോന്‍ ഏഴ് മണിക്കൂര്‍ അടര്‍ക്കളത്തിലെ അഭിമന്യുവിനെ എന്ന പോലെ പൊരുതി നിന്നു എന്നും ഒടുവില്‍‌ ബിജെപിക്ക് സ്ഥാനാര്‍ഥികളെ കൊടുക്കാനായി ശ്വേത മനോന്‍ കമ്മിഷന്‍ വാങ്ങിച്ചു എന്ന് നടന്‍ ബാബുരാജ് ആരോപിച്ച ശേഷമാണ് അവര്‍ രാജി എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

 

ഇടതുപക്ഷക്കാരായ ഇന്നസെന്റിനും, മമ്മൂട്ടിക്കും.. രമേഷ് പിഷാരടിയും സിദ്ദിഖും അടങ്ങുന്ന വലതുപക്ഷക്കാര്‍ക്കും ഇല്ലാത്ത അയിത്തം  ബിജെപിയോട് എന്തിന് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ചോദ്യം. ഈ കാരണംകൊണ്ടാണ് പ്രാഥമിക അംഗത്വംപോലും രാജിവച്ച് പുറത്ത് വന്നത് എന്ന് അവര്‍ പറഞ്ഞു. അമ്മയിലേക്ക് ഇനി തിരിച്ചു പോകുന്നില്ല എന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും എന്നാല്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും തീതി ലഭിക്കണമെന്നും സംസാരിച്ച് തീരുമാനിക്കാം എന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

 

'യഥാർത്ഥത്തിൽ ഞങ്ങൾ സ്ത്രീകൾ തമ്മിലുള്ള യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളുമല്ല ഇവിടെ ഉണ്ടായിരുന്നത്

അമ്മ സംഘടനയിലെ എത്രയോ പ്രമുഖരായ ആളുകൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. ഇന്നസെന്റ്, ഗണേഷ് കുമാർ, മുകേഷ്, മമ്മൂട്ടി, സിദ്ദിഖ്, ജഗദീഷ്, രമേഷ് പിഷാരടി തുടങ്ങി നിരവധിപ്പേർ ഇടതുപക്ഷത്തോടും കോൺഗ്രസിനോടും ചേർന്ന് പ്രവർത്തിക്കുകയോ സ്ഥാനാർഥികളാവുകയോ ചെയ്തിട്ടുണ്ട്. അവർക്കൊന്നും ഇല്ലാത്ത എന്ത് അയിത്തമാണ് ബിജെപിക്കുള്ളത്? ബിജെപിക്ക് സ്ഥാനാർഥികളെ കൊടുക്കാൻ വേണ്ടി ശ്വേതാ മേനോൻ കമ്മീഷൻ വാങ്ങി എന്നാണ് പറയുന്നത്. ആ നിമിഷമാണ് ഏഴു മണിക്കൂർ പൊരുതി നിന്ന ശ്വേതാ മേനോൻ വേദനയോടെ അമ്മയിലെ അംഗത്വം തന്നെ ഉപേക്ഷിച്ചു പോവുകയാണ് എന്ന് പറഞ്ഞത്.  ഒരു തെളിവുമില്ലാതെ ശ്വേതാ മേനോൻ പണം വാങ്ങിയിട്ടാണ് അമ്മയിൽ നിന്ന് ബിജെപിക്ക് സ്ഥാനാർഥികളെ കൊടുക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാകുന്നത്'? എന്നിങ്ങനെയായിുരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകള്‍

 

കഴിഞ്ഞ ദിവസം നടന്ന ജനറല്‍ബോഡി മീറ്റിങ്ങിലാണ് അമ്മയുടെ 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. സംഘടനയുടെ കാര്യങ്ങൾ താല്‍ക്കാലികമായി നടത്തുന്നതിനായും ഭാരവാഹികളെ തീരുമാനിക്കുന്നതിനും നിലവിൽ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Actress Lakshmipriya revealed the reasons behind her resignation from the artists' association AMMA. Lakshmipriya clarified that the real issue was neither among the women members nor among the members of the executive committee