നടി ലക്ഷ്മി പ്രിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിമാരായ നീന കുറുപ്പും മായ വിശ്വനാഥും. ലക്ഷ്മി പ്രിയയെ പുറത്താക്കണമായിരുന്നെന്നും നിന്ദ്യമായ വാക്കുകളാണ് അവര്‍ പറഞ്ഞതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. 'ലക്ഷ്മി പ്രിയ രാജിവക്കുകയല്ല, അവരെ പുറത്താക്കുകയായിരുന്നു വേണ്ടത്. ഒരാളേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ല. ഒരു സ്ത്രീ തന്നെ ഒരു സ്ത്രീയെ കുറിച്ച് വളരെ നിന്ദ്യമായ വാക്കുകളാണ് പറയുന്നത്,' നീന കുറുപ്പും മായ വിശ്വനാഥും പറഞ്ഞു.
ലക്ഷ്മി പ്രിയക്കെതിരെ നടി ഉഷയും രംഗത്തെത്തിയിരുന്നു. വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുമ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് ലക്ഷ്മി ഓര്‍ക്കണമായിരുന്നു എന്നാണ് ഉഷയുടെ പ്രതികരണം. ചാനലുകളില്‍ ചര്‍ച്ചയ്ക്ക് കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ ഞങ്ങൾക്ക് മനസ്സില്ല.
അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയിരുന്നു. ആ മോഹം പൊലിഞ്ഞുപോയതിന്‍റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു എന്നും ഉഷ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അന്‍സിബയായിരുന്നു ശരിയെന്നും, വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്ക് വേണ്ടെന്നും ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ ലക്ഷ്മിപ്രിയ മരിച്ചാല്‍ മൃതശരീരം പോലും കാണാന്‍ താന്‍ എത്തില്ലെന്നും ഉഷ കുറിച്ചു.