Image: Instagram, ajithamohan68
കാറോടിച്ചു പോകുമ്പോള്‍ റോഡിന്റെ വലതുവശത്ത് അതാ മെഗാസ്റ്റാര്‍ മമ്മൂട്ടി, പിന്നെ ഒന്നും നോക്കിയില്ല, ലണ്ടനിലെ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഒരൊറ്റയോട്ടം, മമ്മൂക്കയെ കണ്ട് സംസാരിച്ച ശേഷം ഒപ്പം ഫോട്ടോയുമെടുത്തു. തനിക്കുണ്ടായ ആ അമ്പരപ്പും സന്തോഷവും ആരാധിക അജിത മോഹന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
‘ജീവിതത്തിൽ ആദ്യമായി, ലണ്ടൻ റോഡിൽ കാർ നിർത്തിയിട്ട് ഓടി, കാരണം മുന്നിൽ മമ്മൂക്ക എന്ന അടിക്കുറിപ്പോടെ ആരാധിക പങ്കുവച്ച വിഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും സമയം നിന്നുപോയ പോലെ തോന്നിയെന്നും ആരാധിക പറയുന്നു. തന്റെ കണ്ണുകളെപ്പോലും വിശ്വസിക്കാനായില്ലെന്നും അജിത മോഹന്‍ പറയുന്നു.
മമ്മൂക്കയുടെ അടുത്തേക്ക് ഓടിപ്പോയെന്നും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്തെന്നും അജിത പറയുന്നു. ആരാധികയോട് വളരെ സ്നേഹത്തോടെയും ചിരിയോടെയുമാണ് മമ്മൂട്ടി സംസാരിച്ചത്. ഈ വിഡിയോ ഇതിനോടകം ലക്ഷണക്കക്കിനാളുകളാണ് കണ്ടത്. സ്റ്റേജ് ഷോയ്ക്കു വേണ്ടിയാണ് മമ്മൂട്ടി ലണ്ടനിൽ എത്തിയിരിക്കുന്നത്. ലണ്ടന്‍ തെരുവാണെങ്കിലും അല്ലെങ്കിലും മമ്മൂക്കയെ മുന്നില്‍ കണ്ടാല്‍ ഈ അമ്പരപ്പുണ്ടാകുമെന്നാണ് പലരും വിഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.