hanan-shan

TOPICS COVERED

സോഷ്യല്‍മിഡിയയില്‍ തൊപ്പിയുടെയും സംഘത്തിന്റെയും ആരോപണപ്രത്യാരോപണങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.  മയക്കുമരുന്ന് ഉപയോഗവും ലൈംഗിക ചൂഷണവും പോക്സോ വകുപ്പും അടക്കം ചുമത്താവുന്ന കുറ്റകൃത്യങ്ങളാണ് തൊപ്പിയും സംഘവും പരസ്പരം ആരോപിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ വിഡിയോയ്ക്ക് താഴെ കേരള പൊലീസിനെ ടാഗ് ചെയ്ത്കൊണ്ട് കാണികളും രംഗത്തെത്തി.

എന്നാല്‍ ഇപ്പോള്‍ തൊപ്പി എന്ന നിഹാദ് തന്റ സുഹൃത്തുക്കള്‍ക്ക നേരെ നടത്തിയ പരാമര്‍ശങ്ങളുള്ള വിഡിയോ വീണ്ടും പങ്കുവയ്ക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗായകന്‍ ഹനാന്‍ ഷാ. ഹനാൻ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് നൽകി ചെയ്യിപ്പിച്ചിരുന്നു. ഈ വിഡിയോകൾ ഇനിയും സോഷ്യൽ മിഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊപ്പിയുടെ മുൻ സുഹൃത്തുക്കളും 'എം.ആർ.എസ് ഗ്യാങ്' അംഗങ്ങളുമായ മുഹമ്മദ്, ഷമീർ എന്നിവർ പരസ്പരം പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തുണ്ടായിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാൻ ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തെളിവുകൾ പുറത്തുവിട്ടത്.

'എന്നെയും എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഒരു യൂട്യൂബ് ലൈവിൽ കടുത്ത അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശങ്ങളുമാണ് നടന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഈ വിഡിയോയ്ക്കെതിരെ ഞാൻ നൽകിയ കോപ്പിറൈറ്റ് സ്ട്രൈക്കിലൂടെ അത് യൂട്യൂബിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.

ഇത്തരം കണ്ടന്റുകൾ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗൺ, പ്ലാറ്റ്‌ഫോം ആക്ഷൻസ് എന്നിവയ്‌ക്കൊപ്പം അപകീർത്തിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ, സൈബർ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലേയും ഐടി ആക്ടിലേയും ബാധകമായ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ ദയവായി നീക്കം ചെയ്യുക' എന്നായിരുന്നു ഹനാന്‍ഷായുടെ പ്രതികരണം.

ENGLISH SUMMARY:

Malayala Manorama Online News reports on the escalating social media controversy involving 'Thoppi' and his associates, who are making serious allegations against each other, including drug abuse, sexual exploitation, and offenses under the POCSO Act. Singer Hanan Shah has issued a strong warning against the continued circulation of videos containing defamatory remarks targeting him, his friends, and family.