thoppi-hanan-sha

TOPICS COVERED

യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചാവിഷയം. തൊപ്പിയുടെ എംആര്‍എസ് ഗ്യാങ് പിരിഞ്ഞ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണ്. ലഹരി ഉപയോഗവും ലൈംഗിക ചൂഷണവുമടക്കം പരസ്പരം ആരോപിക്കുന്നുണ്ട്. 

ഇതിനിടയ്​ക്ക് ഗായകന്‍ ഹനാന്‍ ഷായുടെ കുടുംബത്തിനെതിരെ നിഹാദ് നടത്തിയ മോശം പരാമര്‍ശങ്ങള്‍ ഷമീര്‍ പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ ഇപ്പോള്‍ ഹനാന്‍ ഷാ നേരിട്ടിടപ്പെട്ടിരിക്കുകയാണ്. അധിക്ഷേപകരമായ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ ഹനാന്‍ ഷാ കോപ്പി റൈറ്റ് സ്ട്രൈക്ക് കൊടുത്ത് നീക്കം ചെയ്തിരുന്നു. ഈ വിഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്ന മറ്റ് അക്കൗണ്ടുകള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഹനാന്‍ ഷാ. ഇത്തരക്കാര്‍ നിയമനടപടി സ്വീകരിക്കേണ്ടവരുമെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ ഹനാന്‍ ഷാ പറഞ്ഞു. 

ഹനാന്‍ ഷായുടെ കുറിപ്പ്

ഇന്നലെ എന്നെയും എന്‍റെ കുടുംബക്കാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യുട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഡിയോ യുട്യൂബില്‍ നിന്ന് ഞങ്ങള്‍ നല്‍കിയ കോപ്പി റൈറ്റ് സ്ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു.

ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ്, ഷോട്സ്, ക്ലിപ്സ്, റീ പോസ്റ്റ് ഇതിനെ സംബന്ധിച്ചുള്ള റിയാക്ഷന്‍ തുടങ്ങിയവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കണ്ടന്‍റ് സൃഷ്ടിക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പ് റൈറ്റ് സ്ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്ഫോം ആക്ഷന്‍ എന്നിവയ്ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യത ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഇന്‍ഫെര്‍മേഷന്‍ ടെക്നോളജി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വിഡിയോസ് പങ്കുവച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യുക, നന്ദി.

ENGLISH SUMMARY:

Youtuber Thoppi, also known as Nihath, and his associates are currently the subject of intense social media discussion. Accusations of drug use and sexual exploitation are being exchanged between members of his MRS Gang. This controversy has escalated with allegations made against singer Hanan Shah's family.