യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍. നിഹാദിന്‍റെ എംആര്‍എസ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്നറിയപ്പെടുന്ന മുഹമ്മദും ഷമീറുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തൊപ്പിയുടെ അടിവസ്ത്രങ്ങള്‍ വരെ തങ്ങള്‍ അലക്കി. തൊപ്പി പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ മര്‍ദിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി.
ക്യാമറയില്‍ കാണാത്ത ഒരു രൂപവും സ്വഭാവവും അവനുണ്ട്. അത് ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. അടിമകളെ പോലെയാണ് കാണുന്നത്. ലൈവ് തീർന്നു കഴിഞ്ഞാൽ പച്ച തെറിയാണ് വിളിക്കുക. മുഖത്ത് കാലുകൊണ്ട് ചവിട്ടും. ശാരീരികമായ ഉപദ്രവങ്ങളും തൊപ്പിയുടെ ഭാഗത്ത് നിന്നും നേരിട്ടതായും മുഹമ്മദും ഷമീറും പറഞ്ഞു.
രണ്ടര വർഷക്കാലം തൊപ്പിയുടെ കൂടെ ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ല. കേട്ടാൽ ആർക്കും അറപ്പ് തോന്നുന്ന തരത്തിലുള്ള ജോലികൾ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. തൊപ്പിയുടെയും റാംബോയുടെയും അടിവസ്ത്രങ്ങൾ വരെ അലക്കേണ്ടി വന്നു, ചെയ്തില്ലെങ്കില്‍ മുഖത്ത് അടി വീഴും. അന്ന് പൈസയോ ചായയോ തരില്ല.
എല്ലാം ഫേക്കാണ്. ആര്‍ക്കെങ്കിലും രണ്ട് രൂപ കൊടുക്കുന്നുണ്ടെങ്കില്‍ അത് ക്യാമറക്ക് മുന്നില്‍ മാത്രമാണ്. അതില്‍ നിന്നും 10 രൂപേടെ നല്ലവന്‍ ഇമേജ് ഉണ്ടാകുമെങ്കില്‍ മാത്രമേ അത് അവന്‍ കൊടുക്കൂ. നമ്മള്‍ അവിടുത്തെ നായ്ക്കളാണോ എന്നും ഇരുവരും ചേര്‍ന്ന് പുറത്തുവിട്ട വിഡിയോയില് ചോദിച്ചു.