മതം മാറാന്‍ ഒരു പ്രമുഖനടിക്ക് 100 കോടി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് സംവിധായകന്‍ വിജി തമ്പി. മുന്‍പ് പറഞ്ഞ വിവാദപരാമര്‍ശമാണ് വിജി തമ്പി വീണ്ടും ആവര്‍ത്തിച്ചത്. കമല സുരയ്യക്ക് അന്നത്തെ കാലത്ത് മതം മാറിയതിന് 20 കോടി ലഭിച്ചിരുന്നുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ വിജി തമ്പി പറഞ്ഞു.
'മാധവികുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് ആണ്. ഒരു നടിക്ക് മതം മാറാന്‍ 100 കോടി രൂപയുടെ ഓഫര്‍ വന്നുവെന്ന് പറഞ്ഞത് സത്യമാണ്. വാലിഡ് ആയിട്ടുള്ള പോയിന്‍റാണത്. പക്ഷേ നടിയുടെ പേര് പറയാന്‍ പറ്റില്ല. എല്ലാ കാര്യങ്ങളും മനസിലാക്കി തന്നെയാണ് ഞാനത് പറഞ്ഞത്. നടിയെ എനിക്കറിയാം. അവര്‍ക്കും അക്കാര്യം കൃത്യമായി അറിയാം.
അന്നത്തെ കാലത്ത് 20 കോടി രൂപ കൊടുത്താണ് മാധവി കുട്ടിയെ മാറ്റിയത്. കുംഭമേളയില്‍ പോയൊരു പെണ്‍കുട്ടിയെ കേരളത്തില്‍ കൊണ്ടുവന്ന് കല്യാണം കഴിച്ചത് എന്താ? പയ്യനും പെണ്‍കുട്ടിയും മലയാളി അല്ല. വേറെ എവിടെയെങ്കിലും പൊയ്ക്കൂടെ അവര്‍ക്ക്? ഇതെല്ലാം ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' വിജി തമ്പി പറഞ്ഞു.