Image Credit: instagram//kevin__kunta

Image Credit: instagram//kevin__kunta

'പെഡ്ഡി'യുടെ പ്രമോഷന്‍ ചടങ്ങിനിടെ  രാംചരണും ജാന്‍വി കപൂറും ഇരുന്ന സ്ഥലത്തേക്ക് ആരാധകരിലൊരാള്‍ ഇടിച്ചു കയറാന്‍ ശ്രമിച്ചതും അംഗരക്ഷകന്‍ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ട് നിര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാംചരണിന്‍റെ അംഗരക്ഷകനായ കെവിന്‍ കുന്തയായിരുന്നു ആ സൂപ്പര്‍ മാന്‍. പൊതുപരിപാടികളിലെല്ലാം താരം രാംചരണിനൊപ്പം ഡാര്‍ക് സ്യൂട്ടില്‍ കെവിന്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. 

ഗാംബിയക്കാരനായ കെവിന്‍ ഇറ്റലിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. രാജ്യാന്തര പ്രഫഷനല്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമാണ് താനെന്നാണ് കെവിന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കുറിച്ചിരിക്കുന്നത്.  അബ്ദു കാദിര്‍ സോവ് എന്നാണ് കെവിന്‍റെ യഥാര്‍ഥ പേര്. റസ്​ലിങ് രംഗത്ത് 'മാമ ലാമിന്‍' എന്നാണ് കെവിന്‍ അറിയപ്പെടുന്നത്. വെറുമൊരു സെലിബ്രിറ്റി അംഗരക്ഷകന്‍ മാത്രമായി ചുരുക്കേണ്ടെന്ന് സാരം. 2025 നവംബറിലാണ് കെവിന്‍ ഒടുവിലായി മല്‍സരിക്കാനിറങ്ങിയത്. 

രാംചരണിന്‍റെ അംഗരക്ഷകനെന്ന നിലയ്ക്ക് ദിവസം രണ്ട് ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയില്‍ പണം കെവിന്‍ ഇടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി രൂപയാണ് മാസശമ്പളമെന്നും ചില സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറലായതോടെ കെവിന് ഇന്ത്യയിലും ആരാധകര്‍ കൂടിയെന്നാണ് വാര്‍ത്തകള്‍. 

ബുച്ചിബാബു സംവിധാനം ചെയ്ത രാംചരണിന്‍റെ പെഡ്ഡി നാളെയാണ് തിയേറ്ററുകളിലെത്തുക. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായിക. ശിവ രാജ്കുമാര്‍, ജഗപതി ബാബു, ദിവ്യേന്ദു, ബൊമാന്‍ ഇറാനി എന്നിവരാണ് മറ്റ് താരങ്ങള്‍. 

ENGLISH SUMMARY:

A video from the promotional campaign of the movie 'Peddi' went extensively viral after superstar Ram Charan's bodyguard swiftly lifted and removed an aggressive fan approaching the stage. The bodyguard, professionally known as Kevin Kuntha, is a high-profile security expert who consistently accompanies the actor in his signature dark corporate suits. Hailing from Gambia and currently settled in Italy, Kevin's real name is Abdu Kadir Sow, and he functions as an international professional Mixed Martial Arts (MMA) fighter. Industry insider reports indicate that Kevin charges between two to four lakh rupees per day for his dynamic security services, accumulating a massive monthly income of nearly one crore rupees. Following this security intervention incident, Kevin has gained a substantial individual fanbase across India just a day prior to the highly anticipated theatrical release of Ram Charan's sports drama 'Peddi'.