ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 'പരം സുന്ദരി'. ചിത്രത്തില്‍ മലയാളി ആയിട്ടായിരുന്നു ജാന്‍വി അഭിനയിച്ചത്. സിനിമയില്‍ കേരളത്തേയും മലയാളികളേയും അവതരിപ്പിച്ച രീതിയും ജാന്‍വി കപൂറിന്‍റെ വികലമായ മലയാളവും വിമര്‍ശിക്കപ്പെട്ടിരുന്നു. താരം തന്നെയായിരുന്നു ചിത്രത്തിനായി ഡബ്ബ് ചെയ്തത്. 

ഇനി താന്‍ മലയാളം സിനിമയില്‍ അഭിനയിക്കില്ലെന്ന് പറയുകയാണ് ജാന്‍വി. മലയാളം ഇനിയും ട്രൈ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ആ ഭാഷ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ജാന്‍വി പറഞ്ഞു. വളരെ മനോഹമായ ഭാഷയാണ് മലയാളം. അതേസമയം, തമിഴ്, തെലുങ്ക് ഭാഷകൾ എനിക്ക് കൂടുതൽ എളുപ്പമാണ്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. തമിഴ് കൂടുതൽ എക്സ്പ്ലോർ ചെയ്യണം എന്നാണ് എന്റെ ആഗ്രഹമെന്നും ജാന്‍വി പറ​ഞ്ഞു. 

തെലുങ്ക് ചിത്രം 'പെദ്ധി'യാണ് ഇനി പുറത്ത് വരാനിരിക്കുന്ന ജാന്‍വിയുടെ ചിത്രം. രാം ചരണാണ് ചിത്രത്തില്‍ നായകനാവുന്നത്. 

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.  

ENGLISH SUMMARY:

Janhvi Kapoor will not act in Malayalam films anymore, finding the language too difficult to master after facing criticism for her pronunciation in her debut Malayalam movie. She expressed a preference for Tamil and Telugu, which she finds easier and more enjoyable to act in, with her next release being the Telugu film 'Pedi'.