Image Credit : Instagram
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ വിവാഹിതനാകുന്നു. കാമുകിയും സുഹൃത്തുമായ ഗൗരി സ്പ്രാറ്റാണ് വധു. ജൂലൈ 5ന് (നാളെ) ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം 150 പേര്‍ മാത്രം അണിനിരക്കുന്ന സ്വകാര്യച്ചടങ്ങാണ് വിവാഹത്തിനായി ഒരുക്കുന്നതെന്നും ആമിര്‍ പറഞ്ഞു. ആമിര്‍ ഖാന്‍റെ മൂന്നാമത്തെ വിവാഹമാണിത്.
'പ്രീതം ആൻഡ് പെഡ്രോ' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനിടെയാണ് ആമിർ ഖാൻ വിവാഹവാർത്ത സ്ഥിരീകരിച്ചത്. ജൂലൈ 5 തനിക്ക് വളരെ പ്രത്യേകതയുളള ദിവസമാണെന്നും അന്ന് താനും ഗൗരിയും വിവാഹിതരാകുമെന്നും ആമിര്‍ അറിയിച്ചിരുന്നു. എല്ലാവരും തങ്ങള്‍ക്കായി പ്രാര്‍ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും താരം അഭ്യര്‍ഥിച്ചിരുന്നു. ആമിറും ഗൗരിയും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹം തീര്‍ത്തും ലളിതവും സ്വകാര്യവുമാക്കുക എന്നത്. ചടങ്ങിനെത്തുന്നത് 150 അതിഥികള്‍ മാത്രം. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഇരുവരും ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്.
ആരെല്ലാം ചടങ്ങില്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചതുപോലെ അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലും ഏറെ പ്രത്യേകതകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആമിറിന്‍റെയും ഗൗരിയുടെയും ഇഷ്ടവിഭവങ്ങള്‍ മെനുവിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതിനുശേഷമായിരിക്കും അതിഥികൾക്കായുള്ള ഉച്ചഭക്ഷണം ഒരുക്കുക. ആമിറിന്റെ ദീർഘകാല സുഹൃത്തും സംവിധായകനുമായ അശുതോഷ് ഗോവാരിക്കർ, സംവിധായകൻ രാജ്കുമാർ സന്തോഷി തുടങ്ങിയവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
25 വര്‍ഷം മുന്‍പെ പരിചയക്കാരാണ് ആമിറും ഗൗരിയും. എന്നാല്‍ ഇരുവര്‍ക്കും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കാനായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ ആമിറും ഗൗരും വീണ്ടും സൗഹൃദം ഊട്ടിയുറപ്പിക്കുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഗൗരി. ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ഫാഷൻ, ബ്യൂട്ടി, വെൽനെസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഇപ്പോൾ മുംബൈയിലാണ് താമസം. തന്‍റെ 60ാം ജന്മദിനത്തിലാണ് ആമിര്‍ ഗൗരിയുമായുളള പ്രണയം വെളിപ്പെടുത്തുന്നത്.
1986ലാണ് ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് 2 കുട്ടികളാണുളളത്. ജുനൈദ് ഖാനും ഇറ ഖാനും. 2022 ആമിര്‍ റീന ദമ്പതികള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. പിന്നീട് 2002ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഇതില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. ആസാദ് റാവു ഖാന്‍.2021ല്‍ ആമിര്‍ ഖാനും കിരണും വേര്‍പിരിഞ്ഞു. ആദ്യ രണ്ടുവിവാഹങ്ങളിലെ മൂന്നുമക്കളും ഗൗരിയുടെ മകനും അടക്കം നാലു മക്കളാണ് ആമിര്‍ ഗൗരി വിവാഹത്തിന് സാക്ഷിയാകാന്‍ പോകുന്നത്.