നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്‍റെ മൂത്ത മകള്‍ അവന്തിക വിവാഹിതയാകുന്നു. ശ്രാവണ്‍ ശ്രീനിവാസനാണ് വരന്‍. വിവാഹ ക്ഷണക്കത്ത് താരം കുടുംബസമേതമെത്തി പ്രധാനമന്ത്രിക്ക് കൈമാറി. ഖുശ്ബു, ഭര്‍ത്താവ് സുന്ദര്‍.സി, പ്രതിശ്രുത വരന്‍ ശ്രാവണ്‍ ശ്രീനിവാസന്‍, അവന്തിക എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.
'ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയിലെത്തി കണ്ടു. മകള്‍ അവന്തികയും ശ്രാവണും തമ്മിലുള്ള വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം ഇരുവരെയും ആശിര്‍വദിക്കുകയും ചെയ്തു. തിരക്കിനിടയിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദി' എന്നായിരുന്നു സമൂഹമാധ്യമത്തില്‍ ഖുശ്ബു പങ്കുവച്ച കുറിപ്പ്.
സിനിമ–സീരിയല്‍ അഭിനയം തുടരുന്ന ഖുശ്ബു സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണിപ്പോള്‍. തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നിന്ന് മല്‍സരിച്ചുവെങ്കിലും തോറ്റു. നെസിപ്പായയാണ് ഖുശ്ബുവിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. യുവനടി അവന്തിക അഭിനയിച്ച തമിഴ്–മലയാളം ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ഖുശ്ബുവിന്‍റെ ഇളയ മകള്‍ ആനന്ദിതയാവട്ടെ നിര്‍മാണരംഗത്താണ് സജീവം. ആനന്ദിതയുടെ മീസയാ മുറുക്ക് 2 അടുത്ത മാസം തിയറ്ററുകളിലെത്തും.