സിനിമാ ഇന്‍ഡസ്ട്രിയിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ സംവിധായകന്‍ കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഷാരൂഖ് ഖാന്‍, കരീന കപൂര്‍, ആലിയ ഭട്ട് എന്നിങ്ങനെ തന്നോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവരെയുള്‍പ്പെടെ കരണ്‍ അണ്‍ഫോളോ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പരന്നതോടെ വിഷയത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് കരണ്‍.
ഇതൊരു 'ഡിജിറ്റല്‍ ഡിറ്റോക്സ്' ആണെന്നാണ് കരണിന്‍റെ വിശദീകരണം. സമൂഹമാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുക എന്നതാണ് ഡിജിറ്റല്‍ ഡിറ്റോക്സിന്‍റെ അര്‍ഥം. 'ഇന്‍സ്റ്റഗ്രാമില്‍ ചിലവഴിക്കുന്ന സമയവും ഊര്‍ജവും കുറക്കാനായി എല്ലാവരേയും അണ്‍ഫോളോ ചെയ്യുകയാണ്. ദൈവത്തെയോര്‍ത്ത് ഇതൊരു ദേശീയ വാര്‍ത്തയാക്കരുത്. മറ്റെന്തങ്കിലും ക്ലിക്ക് ബൈറ്റ് ചെയ്യൂ. ഇത് അപ്രസക്തമാണ്,' എന്നാണ് കരണ്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ പങ്കുവച്ചത്.
അനന്യ പാണ്ഡെ, കാര്‍ത്തിക് ആര്യന്‍, സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരെയെല്ലാം കരണ്‍ അണ്‍ഫോളോ ചെയ്തിരുന്നു. ബോളിവുഡിലെ പ്രമുഖരെയെല്ലാം അണ്‍ഫോളോ ചെയ്തെങ്കിലും പ്രിയങ്ക ചോപ്ര ഇപ്പോഴും കരണിന്‍റെ ഫോളോവിങ് ലിസ്റ്റിലുണ്ട്. ഇതുള്‍പ്പെടെ 78 അക്കൗണ്ടുകള്‍ മാത്രമാണ് കരണ്‍ ഫോളോ ചെയ്യുന്നത്.