Image: Facebook

Image: Facebook

ദൃശ്യം 3യുടെ റിലീസിനു പിന്നാലെ മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും മീനയും നടത്തിയ വിഡിയോ കോള്‍ സംഭാഷണത്തില്‍ നിന്നുള്ള ഭാഗം സമൂഹമാധ്യമങ്ങളില്‍. സിനിമയെ ഇത്രയും വലിയ വിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. മാത്രമല്ല അടുത്ത ഭാഗമുണ്ടാക്കാനായുള്ള ഒരു ചാന്‍സ് ജീത്തുവിന് നല്‍കാമെന്നും അദ്ദേഹം പറയുന്നു. 

ഞാനൊന്നു സമാധാനമായിട്ട് ഇരിക്കുന്നത് കണ്ടിട്ട് അണ്ണനു സഹിക്കുന്നില്ലല്ലേയെന്നാണ് ആന്റണിയുടെ വാഗ്ദാനത്തിനു മറുപടിയായി ജീത്തു നല്‍കുന്നത്. ആന്റണിയുടെ ചോദ്യം കേട്ട് ‘അയ്യോ, അതുവേണ്ട’ എന്ന് ലാലേട്ടന്‍ പറയുന്നതും കേള്‍ക്കാം. ഈ സംഭാഷണം കേട്ടപ്പോള്‍ ചിരിയായിരുന്നു മീനയുടെ പ്രതികരണം. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. മുന്‍ ഭാഗങ്ങളേക്കാള്‍ മികച്ചതെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന ചിത്രം കൂടിയാണ് ദൃശ്യം 3. ആശിര്‍വാദ് സിനിമാസിനു പുറമേ നിര്‍മാണത്തിലും വിതരണത്തിലും പനോരമ സ്റ്റുഡിയോസും പങ്കുചേ‍ര്‍ന്നിട്ടുണ്ട്. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ നിര്‍മാതാക്കാള്‍ കൂടിയാണ് പനോരമ സ്റ്റുഡിയോസ്.

മോഹന്‍ലാലിന്റെ 66ാം പിറന്നാള്‍ദിനം കൂടിയായിരുന്നു ഇന്നലെ. ലാലേട്ടന് ഇതിലും വലിയൊരു പിറന്നാള്‍ സമ്മാനം കിട്ടാനില്ലെന്നാണ് ആരാധകര്‍ പ്രതികരിച്ചത്. എത്ര പ്രതീക്ഷയോടെ വന്നാലും നിരാശരാകേണ്ടി വരില്ലെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. സംവിധായകന്‍ ജീത്തു ജോസഫിന്റെ ഏറ്റവും മികച്ച സിനിമയെന്നും ജോര്‍ജുകുട്ടി കുടുംബത്തിനു വേണ്ടി എന്തും ചെയ്യുമെന്നും പ്രേക്ഷകര്‍ പറയുന്നു.  

Mohanlal, Jeethu Joseph, and Antony Perumbavoor Discuss Drishyam 3's Future:

Drishyam 3 has achieved significant success, and its producers, including Antony Perumbavoor and director Jeethu Joseph, along with lead actors Mohanlal and Meena, are celebrating with fans through social media interactions. The film's success has sparked discussions about a potential Drishyam 4, with Antony Perumbavoor hinting at the possibility.