shine-reaction

 ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യവും ചര്‍ച്ചയുമാണ് കേരളത്തിലെങ്ങും. സമസ്ത മേഖലകളിലും ആളുകളുടെ ചര്‍ച്ച ഈ തരത്തില്‍ വ്യാപിക്കുന്ന വിധത്തിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്നേറുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് നാലുദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പോലും തീരുമാനിക്കാന്‍ പറ്റാത്തതില്‍ യുഡിഎഫിനുള്ളിലും പുറത്തും വിമര്‍ശനവും കടുക്കുകയാണ്.

ഇതിനിടെയാണ് അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ നടന്‍ ഷൈന്‍ ടോം ചാക്കോയോട് ചോദിച്ചത്. കേരളത്തിലാര് ഇനി മുഖ്യമന്ത്രിയാവണം എന്ന ചോദ്യത്തിന് ഒട്ടും താമസമില്ലാതെ മറുപടിവന്നു. വിജയ്, അല്ലാതാര്? എന്നതായിരുന്നു ഷൈനിന്‍റെ മറുപടി. മറുപടി കേട്ട് അമ്പരന്നവര്‍ കേരളത്തിലോ? എന്ന ചോദ്യം വീണ്ടും ചോദിക്കുന്നു. മുഖ്യമന്ത്രിയാരാവണം എന്ന് ചോദിച്ചാല്‍ എനിക്ക് അങ്ങനെയേ മറുപടി പറയാനാവൂ എന്നാണ് നടന്‍ വീണ്ടും നല്‍കുന്ന മറുപടി. വേറെയാരെയും താന്‍ ആ സ്ഥാനത്തേക്ക് കാണുന്നില്ലെന്നും, വേണമെങ്കില്‍ വിജയ്‍ക്ക് ആവാമെന്നും ഷൈന്‍ പറയുന്നു. ഏതായാലും ഈ വിഡിയോ സൈബറിടങ്ങളില്‍ വൈറലാവുകയാണ്.

എന്നും പ്രതികരണങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തി കൂടിയാണ് ഷൈന്‍. നിലവില്‍ മൂന്ന് പേര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്, ഇനി ഒരാളെക്കൂടി കേരളം താങ്ങില്ലെന്നാണ് വിഡിയോ കണ്ടവര്‍ ഷൈനിന് നല്‍കുന്ന മറുപടി.

 

 

Shine Tom Chacko reply to the question, as Who is the next cm of kerala:

The upcoming Kerala Chief Minister discussion is a hot topic across Kerala, with political situations intensifying. Actor Shine Tom Chacko's recent surprising response about who should be the next CM has gone viral, adding another layer to the ongoing political discourse.