നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സംഭവിച്ചത് കോണ്‍ഗ്രസിന്റെ വിജയമല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും നടന്‍ വിനായകന്‍. ഈ തോല്‍വി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെയെന്നും വിനായകന്‍ പറയുന്നു.
‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല, ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക–വിനായകന്‍ പറയുന്നു.
മിന്നുംതിളക്കത്തോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കിയത്.102 സീറ്റു നേടി യുഡിഎഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 35 സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വലിയ നേട്ടവുമായി മൂന്ന് സീറ്റുകള്‍ നേടി ബിജെപിയും നേട്ടം കൊയ്തു.