Image: Instagram, Padmapriya

Image: Instagram, Padmapriya

TOPICS COVERED

  • നടി പത്മപ്രിയ അമ്മയായി. കുഞ്ഞുകൈകളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍. 46ാം വയസില്‍ അഭിരാമിയുടെ വഴിയേ നടിയും...

നടി പത്മപ്രിയ അമ്മയായി, കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ദിനത്തിലാണ് വിവരം പുറംലോകമറിയുന്നത്. ഗര്‍ഭകാലമോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ നടി പുറത്തുവിട്ടിരുന്നില്ല. കുഞ്ഞിക്കൈകളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് പത്മപ്രിയ വിവരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ജാസ്മിന്‍ ഷായാണ് പത്മപ്രിയയുടെ ഭര്‍ത്താവ്.

‘ജീവിതത്തിന്റെ 365 ദിവസങ്ങള്‍’എന്ന അടിക്കുറിപ്പോടെയാണ് പത്മപ്രിയ സോഷ്യല്‍മീഡിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ കാണിക്കാതെയുള്ള രണ്ട് ചിത്രങ്ങളാണ് പത്മപ്രിയ പങ്കുവച്ചിട്ടുള്ളത് . അമ്മയുടെ വസ്ത്രത്തില്‍ ചേര്‍ത്തുപിടിച്ച കുഞ്ഞിക്കൈകളാണ് അതില്‍ ഒന്ന് . അമ്മയും കുഞ്ഞും കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം.

padma-shah

Image: Instagram,Padmapriya

അതേസമയം തന്നെ പത്മപ്രിയയുടെ പോസ്റ്റിനു താഴെയുള്ള നടി അഭിരാമിയുടെ കമന്റാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ‘ഞാന്‍ നിന്നേയും നിന്‍റെ കുഞ്ഞിനേയും സ്നേഹിക്കുന്നു’എന്ന വാക്കുകളാണ് അഭിരാമി കുറിച്ചിരിക്കുന്നത്. ‘ഇതിനു താഴെ ഞങ്ങള്‍ക്കിത് ലഭിക്കാന്‍ കാരണം നീയാണ്’ എന്ന് പത്മപ്രിയ മറുപടിയും നല്‍കി. അഭിരാമിയുടെ പാതയിലാണോ പത്മപ്രിയയും സഞ്ചരിച്ചത് എന്ന സംശയമാണ് ഇതോടൊപ്പം ഉയരുന്നത്.

വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അഭിരാമിയും ഭര്‍ത്താവും കുഞ്ഞിനെ ദത്തെടുത്താണ് മാതാപിതാക്കളായത്. സമാനമായ രീതിയിലാണോ പത്മപ്രിയയും അമ്മയായതെന്ന ചോദ്യമാണ് എല്ലാവരുടേയും മനസില്‍. ഫോട്ടോ ഷൂട്ടുകളും മറ്റു വിശേഷങ്ങളുമായി കഴിഞ്ഞ ഒരു വര്‍ഷക്കാലം പത്മപ്രിയ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നുവെങ്കിലും കുഞ്ഞിന്‍റെ വരവും ജീവിതവും തീര്‍ത്തും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

അതേസമയം തന്നെ ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന കാര്യമൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കു‍ഞ്ഞിപ്പോള്‍ തന്നെ വലിയ ആളായി എന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്‍ കുറിച്ചത്. റിമ കല്ലിങ്കല്‍, സംവൃത സുനില്‍, നിത്യ മേനന്‍, പാര്‍വതി തിരുവോത്ത് തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കളെല്ലാം അമ്മയ്ക്കും കുഞ്ഞിനും ആശംസകളേകി.

2014 നവംബര്‍ 12നാണ് പത്മപ്രിയയും ഗുജറാത്ത് സ്വദേശിയായ ജാസ്മിന്‍ ഷായും വിവാഹിതരായത്. ന്യൂയോർക്ക്, കൊളംബിയ സർവ്വകലാശാലകളിൽ പഠിക്കുന്ന കാലത്തെ പരിചയമാണ് ഇവരെ പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും നയിച്ചത്. മാസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിൽ’ പോളിസി ഹെഡാണ് ജാസ്മിൻ ഷാ.

Actress Padmapriya Welcomes First Child at 46, Shares Heartwarming Birthday Post:

Actress Padmapriya has revealed on social media that she became a mother a year ago, sharing pictures of her baby's hands on the child's first birthday. Keeping her pregnancy and personal life completely private, she managed to hide the news over the past year despite staying active on social media. A heartwarming exchange in the comment section with actress Abhirami—who previously adopted a child—hints that Padmapriya may have followed a similar path to motherhood with Abhirami's guidance. Warm wishes poured in from industry friends including Anjali Menon, Parvathy Thiruvothu, and Rima Kallingal for Padmapriya and her husband, Jasmine Shah.