മമിത ബൈജു പഞ്ചാബിയാണെന്ന അവകാശവാദവുമായി തമിഴ് നിര്‍മാതാവ് ബാലാജി പ്രഭു. മമിത പഞ്ചാബിയാണെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലാജി പ്രഭു അവകാശപ്പെട്ടത്. 'മമിത ബൈജു മലയാളത്തിലാണ് അഭിനയിക്കാന്‍ തുടങ്ങിയത്. അവര് മലയാളിയാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ അവര്‍ മലയാളിയല്ല, പഞ്ചാബിയാണ്.
അവര്‍ തുടക്കത്തില്‍ നാലഞ്ച് പടങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അതൊന്നും അത്ര ഓടിയില്ലായിരുന്നു. ഒരു ഹീറോയോ ഹീറോയിനോ ടോപ്പായി വരണമെങ്കില്‍ ആ സിനിമ വിജയിക്കണം. ഒരു സിനിമ സൂപ്പര്‍ ഹിറ്റാണെന്ന് പ്രേക്ഷകര്‍ പറയാന്‍ തുടങ്ങിയാല്‍ അതില്‍ അഭിനയിച്ചവരും ഉയരും,' ബാലാജി പ്രഭു പറഞ്ഞു.
തമിഴില്‍ മമിതക്ക് നല്ല ഭാവിയുണ്ടെന്നും ബാലാജി പറഞ്ഞു. മമിതയുടെ സൂര്യക്കൊപ്പമുള്ള ചിത്രമോ ധനുഷിനൊപ്പമുള്ള ചിത്രമോ വിജയിക്കുകയാണെങ്കില്‍ അവരുടെ മാര്‍ക്കറ്റ് ഇനിയും കൂടും. ചിലപ്പോള്‍ അടുത്ത രജനികാന്ത് പടത്തില്‍ നായികയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴില്‍ സൂപ്പര്‍ താരങ്ങള്‍ നായകനന്മാരാവുന്ന ഒരുപിടി ചിത്രങ്ങളാണ് മമിതയുടേതായി റിലീസിന് ഒരുങ്ങുന്നത്. വിഘ്നേഷ് രാജയുടെ സംവിധാനത്തില്‍ ധനുഷ് നായകനാവുന്ന 'കാര', വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ നായകനാവുന്ന
'വിശ്വനാഥ് ആൻഡ് സൺസ്' തമിഴില്‍ മമിത നായികയായി റിലീസിന് ഒരുങ്ങുന്നത്. 'ബത്‌ലഹേം കുടുംബ യൂണിറ്റാ'ണ് മലയാളത്തില്‍ ഒരുങ്ങുന്ന മമിതയുടെ ചിത്രം. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡിയിൽ നിവിൻ പോളിയാണ് നായകൻ.