mohanlal-us

TOPICS COVERED

ലാലേട്ടന് സോഷ്യല്‍ മീഡിയ കത്തിക്കാന്‍ ഒരുപാട്ട് മതിയാകും. അഭിനയത്തിലെന്ന പോലെ സംഗീതത്തിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുന്ന ലാലേട്ടന്റെ യു.എസിലെ സ്റ്റേജ് ഷോ വിഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിവിധ ഗാനങ്ങള്‍ ആലപിക്കുന്ന ലാലേട്ടന്‍റെ ലുക്കും ആരാധകര്‍ ഏറ്റെടുത്തു. 

പരിപാടിക്കിടെ വേല്‍മുരുകാ എന്ന ഗാനം പാടുന്നതാണ് ഒരു വിഡിയോ. മനോജ് കെ ജയനും സ്റ്റീഫന്‍ ദേവസിയും അടക്കം ലാലേട്ടനൊപ്പം വേദിയിലുണ്ട്. കറുത്ത ഷര്‍ട്ടും കറുത്ത മുണ്ടും കറുത്ത ഗ്ലാസും ധരിച്ച് മാസ് ലുക്കിലാണ് ലാലേട്ടന്‍റെ അപ്പയറന്‍സ്. വാസ്കോഡ ഗാമ എന്ന ഗാനവും മോഹന്‍ ലാല്‍ പാടുന്നുണ്ട്. ജ്യോത്സ്‌നയ്ക്കൊപ്പമാണ് ലാലേട്ടന്‍ ഈ ഗാനം ആലപിക്കുന്നത്.

സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് യുഎസിലാണ് ലാലേട്ടനുള്ളത്. യു.എസില്‍ നിന്നുള്ള ലാലേട്ടന്‍റെ വിഷു ആശംസകളും ഈയിടെ വൈറലായിരുന്നു. സിനിമ തിരക്കുകള്‍ക്കിടയിലാണ് മോഹന്‍ലാല്‍ ഷോയ്ക്കായി യു.എസിലെത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3, മഹേഷ് നാരായണന്‍റെ പേട്രിയറ്റ് എന്നിവയാണ് ഉടനെ പുറത്തിറങ്ങാനുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍.

ENGLISH SUMMARY:

Mohanlal's US stage show has gone viral on social media, showcasing his singing talent and captivating fans with his musical performances. The videos feature him singing popular songs like 'Velmuruga' and 'Vasco da Gama,' alongside other artists, highlighting his versatile appeal beyond acting.