കേരളത്തിലും പുറത്തും തരംഗമായ ചിത്രമാണ് 'പ്രേമലു '. മമിത ബൈജു, നസ്​ലിന്‍ എന്നിവര്‍ താരങ്ങളായ ചിത്രം ഇരുവരുടേയും കരിയറിലും വലിയ ബ്രേക്കാണ് നല്‍കിയത്. പിന്നാലെ 'പ്രേമലു 2' പ്രഖ്യാപിച്ചതും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ അധികം വൈകാതെ ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പകരം നിവിന്‍ പോളിയേയും ഭാവനയേയും പ്രധാനകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി.സംവിധാനം ചെയ്യുന്ന ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. 

ഇപ്പോള്‍ 'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിക്കുകയാണ് ദിലീഷ് പോത്തന്‍. 'പ്രേമലു 2' ഡ്രോപ്പ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നാണ് ദിലീഷ് മറുപടി പറ‍ഞ്ഞത്. അതിന് പകരമാണ് 'ബത്ലഹേം കുടുംബ യൂണിറ്റ്' കയറി വന്നിരിക്കുന്നത്, ഓണ്‍ എയര്‍ കേരളയ്​ക്ക് നല്‍കിയ പ്രതികരണത്തില്‍ ദിലീഷ് പോത്തന്‍ പറയുന്നു. 

'ബദ്ലഹേം കുടുംബ യൂണിറ്റ്' ഷൂട്ട് അവസാന ഘട്ടത്തിലാണെന്നും അടുത്ത ഷെഡ്യൂള്‍ ഗോവയിലാണെന്നും ദിലീഷ് പറ‍ഞ്ഞു. നസ്​ലിന്‍ വളരെ കഴിവുള്ള അഭിനേതാവാണ്. ഭാവന സ്റ്റുഡിയോസ് ഇറക്കിയ പുത്രനല്ല. അവന്‍ അടിപൊളിയാണെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു. 

'ഒരു ദുരൂഹ സാഹചര്യത്തിലാണ്' പുതുതായി റിലീസ് ചെയ്ത ദിലീഷ് പോത്തന്‍റെ ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, സജിന്‍ ഗോപു എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി എത്തിയിരുന്നു.

ENGLISH SUMMARY:

The Malayalam film Premalu became a major hit, boosting the careers of Mamitha Baiju and Naslen, but uncertainty now surrounds its sequel. Director Dileesh Pothan clarified that Premalu 2 has been officially dropped, while a new project, Bethlehem Kudumba Unit, has taken priority. The new film, featuring Nivin Pauly and Bhavana, is nearing completion with its next schedule planned in Goa.