haashir-vijay-babu

TOPICS COVERED

വാഴ 3 യില്‍ ഏറ്റവും ശ്രദ്ധ നേടിയ പ്രകടനങ്ങളിലൊന്നായിരുന്നു വിജയ് ബാബുവിന്‍റേത്. മുജീബ് സാറായുള്ള താരത്തിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഹാഷിറിനെ തനിക്ക് അറിയില്ലായിരുന്നു എന്ന്  പറയുകയാണ് വിജയ് ബാബു. സ്കൂളിലെ രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചതെന്നും അന്ന് ഹാഷിറിന്‍റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് കണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'ഏകദേശം 250 ഓളം കുട്ടികൾ ആ സീനിൽ ഉണ്ടായിരുന്നു. ആ സമയത്ത് ഞാനും അജുവും ഒരു റൂമിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടു. എല്ലാ കുട്ടികളും ഒരു ദിശയിലേക്ക് നിയന്ത്രണമില്ലാതെ ഓടാൻ തുടങ്ങി. സത്യം പറഞ്ഞാൽ, ലാലേട്ടനോ അല്ലെങ്കിൽ തമിഴ്നടൻ വിജയ്‌യോ വരുമ്പോൾ ആളുകൾ ചുറ്റും ഓടി കൂടുന്നതു പോലെ.

ഹാഷിറേ... എന്ന് വിളിച്ചു കൊണ്ട് എല്ലാവരും ഓടുകയായിരുന്നു. അന്നാണ് ഞാൻ ആദ്യമായി ഹാഷിറിനെ കാണുന്നത്. സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. സോഷ്യൽ മീഡിയ ഉപയോ​ഗിച്ചും ഇത്തരത്തിലുള്ള ഒരു ഓളം സൃഷ്ടിക്കാനാകുമെന്ന് അന്ന് മനസിലായി,' വിജയ് ബാബു പറഞ്ഞു. 

ENGLISH SUMMARY:

Vijay Babu, who played Mujeeb Saar in Vazhi 3, was captivated by Hashir's immense influence on young fans. He expressed his surprise and realization about the power of social media to create such a massive fan following, comparing it to the excitement generated by stars like Lalettan or Vijay.