vaazha-lokah

ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരവേ കളക്ഷനില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി 'വാഴ 2'. കേരളത്തില്‍ നിന്ന് മാത്രം 124 കോടി നേടിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. റിലീസായി നാലാം വാരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേരളത്തില്‍ ടോപ്പ് കളക്ടഡ് മലയാളം ചിത്രങ്ങളില്‍ ഒന്നാമതായി 'വാഴ 2'. കല്യാണി പ്രിയദര്‍ശന്‍റെ 'ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യെ മറികടന്നാണ് 'വാഴ 2'വിന്‍റെ നേട്ടം. ഈ റെക്കോര്‍ഡില്‍ 'ലോക'ക്കൊപ്പം 'തുടരും', '2018', 'എമ്പുരാന്‍' എന്നീ ചിത്രങ്ങളേയും 'വാഴ 2' പിന്നിലാക്കി. 

അതേസമയം 300 കോടിക്ക് മേലെ നേടിയ 'ലോക' തന്നെയാണ് ആഗോള കളക്ഷനില്‍ ഒന്നാമത്. 'വാഴ'യുടെ ആഗോള കളക്ഷന്‍ 235 കോടിയാണ്. ഇക്കാര്യത്തിലും 'വാഴ' 'ലോക'യെ വെട്ടുമോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് വാഴ 2വില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിച്ചിട്ടുണ്ട്.

വിപിന്‍ ദാസ് തിരക്കഥയെഴുതിയ ചിത്രം സവിന്‍ സായാണ് സംവിധാനം ചെയ്തത്. 'വാഴ' ആദ്യഭാഗം ഹിറ്റായതിന് പിന്നാലെയാണ് രണ്ടാം ഭാഗവും പുറത്തുവന്നത്. ചിത്രത്തിന് മൂന്നാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. വാഴ 3 പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാവും ഒരുങ്ങുക. 

ENGLISH SUMMARY:

Vazha 2 has achieved a new box office record, continuing its impressive run and becoming an industry hit. The film has garnered over 124 crores from Kerala alone, surpassing major releases and marking a significant milestone in Malayalam cinema.