'വാഴ 2' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്‍സ്റ്റഗ്രാം റിലിലൂടെ ശ്രദ്ധ നേടിയ ഹാഷിര്‍, അജിന്‍, വിനായക്, അലന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഇതിനോടകം തന്നെ 100 കോടിയാണ് നേടിയിരിക്കുന്നത്. പുതുമുഖങ്ങളുടേതായ യാതൊരു പരിഭ്രമങ്ങളൊന്നുമില്ലാതെ മികച്ച പ്രകടനമാണ് നാലുപേരും പുറത്തെടുത്തത്.
ഇപ്പോള്‍ ചിത്രത്തിലെ ഹാഷറിന്‍റെ പ്രകടനത്തെ തമിഴ് താരം ശിവകാര്‍ത്തികേയനോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. ഹാഷിറിന്‍റെ റൊമാന്‍റിക് ട്രാക്കിലാണ് ശിവകാര്‍ത്തികേയന്‍റെ സാമ്യങ്ങള്‍ കൂടുതലായും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. ഫേസ്കട്ടില് മാത്രമല്ല ഹാഷറിന്‍റെ ചില മാനറിസങ്ങളും ശിവകാര്‍ത്തികേയന്‍റേതിനോട് സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. 'ശിവകാർത്തികേയൻ്റെ കാർബൺ കോപ്പി', 'എസ്കെ ഫ്രം കേരള' എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ കമന്‍റുകള്‍.
സവിന്‍ സംവിധാനം ചെയ്ത 'വാഴ 2' കഴിഞ്ഞ ഏപ്രില്‍ 2നാണ് റിലീസ് ചെയ്തത്. അല്‍ഫോണ്‍സ് പുത്രന്‍, ബിജുക്കുട്ടന്‍, സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നു. ആദ്യ ഭാഗം പേരന്റിങ്ങിനെക്കുറിച്ചാണ് സംസാരിച്ചതെങ്കില്‍, രണ്ടാം ഭാഗം സഹോദരബന്ധങ്ങളെയും സൗഹൃദത്തെയും കുറിച്ചായിരുന്നു ചർച്ച ചെയ്തത്.