krishna-prasad-vazha

TOPICS COVERED

മോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രമായിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഹാഷിര്‍ നായകനായ 'വാഴ 2'. ഇതിനുപുറമേ കേരളത്തില്‍ നിന്നുള്ള ഏറ്റവും കളക്ഷന്‍ റെക്കോര്‍ഡും 'വാഴ 2' ആണ് കയ്യടക്കിവച്ചിരിക്കുന്നത്. ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. 

ചിത്രം കയ്യടി നേടുന്നുണ്ടെങ്കിലും ഒടിടി റിലീസിന് പിന്നാലെ തിയേറ്റര്‍ രംഗത്തിന് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. തിയേറ്റര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന പൊലീസിനെ നായകനും കൂട്ടുകാരും അസഭ്യം പറയുന്ന രംഗത്തിനെതിരെയാണ് വ്യപക വിമര്‍ശനം നേരിട്ടത്. ഈ രംഗത്തിലെ ഡയലോഗ് കടന്നുപോയെന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. നടന്‍ കൃഷ്ണ പ്രസാദാണ് രംഗത്തില്‍ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത്. 

ഈ വിമര്‍ശനങ്ങള്‍ക്ക് കൃഷ്ണ പ്രസാദ് മറുപടി നല്‍കുകയാണ്. ആദ്യമായാണ് പൊലീസ് വേഷത്തിൽ അഭിനയിക്കുന്നത്. ചില വാക്കുകൾ പൊലീസിനെതിരെ സീനിൽ ഉപയോഗിച്ചത് കടുപ്പം കൂടിപ്പോയെന്ന് ചിലർ പറഞ്ഞുവെന്ന് കൃഷ്ണ പ്രസാദ് പറഞ്ഞു. എന്നാൽ അതെല്ലാം ഇപ്പോൾ തിയറ്ററിലുള്ള കാര്യമാണ്. പൊലീസിനെ താഴ്ത്തിക്കെട്ടിയെന്ന് ചിലർ പറഞ്ഞു. ചില പൊലീസുകാരെങ്കിലും ഇത്തരം സാഹചര്യങ്ങളിൽക്കൂടെ പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസുകാരുടെ ഒരു കൂട്ടായ്മയിൽ ചെന്നപ്പോൾ എല്ലാവരും വന്ന് സ്നേഹത്തോടെ സംസാരിച്ചു. അവർക്കും എന്റെ ‘കാവലാണ് കാക്കി’ കഥാപാത്രത്തോട് പിണക്കമില്ലെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണ പ്രസാദ് പറഞ്ഞു. 

ENGLISH SUMMARY:

Vaazha 2 has become the biggest hit of the year in Mollywood, with influencer Hashir in the lead role. The film has also set a new box office record in Kerala and is now available on OTT platform JioCinema, although it has faced criticism for a particular scene.