hashir-alan

TOPICS COVERED

ഈ വര്‍ഷം മോളിവുഡിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിറും സംഘവും പ്രധാനകഥാപാത്രങ്ങളായ 'വാഴ 2'. 200 കോടിക്ക് മേല്‍ നേടിയ ചിത്രം നിലവില്‍ മലയാളം ഇന്‍ഡസ്ട്രി ഹിറ്റാണ്. തിയേറ്ററിലെ പടയോട്ടത്തിന് ശേഷം 'വാഴ 2' ഒടിടിയിലും റിലീസിന് ഒരുങ്ങുകയാണ്. ഒരു റീലിലൂടെ ഹാഷിറും സംഘവും തന്നെയാണ് ഈ വിവരം പങ്കുവച്ചത്. 

വാഴക്ക് ശേഷം വരുന്ന വാര്‍ത്തകള്‍ വായിക്കുന്ന ഹാഷിറിനേയും അലനേയുമാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 'വാഴ 2'വിന്‍റെ കളക്ഷനായ 200 കോടിയില്‍ 100 കോടി ഹാഷറിനും സംഘത്തിനും എന്ന വാര്‍ത്ത കേട്ട് അമ്പരക്കുന്ന ഹാഷറിനെ വിഡിയോയില്‍ കാണാം. സാധാരണ വിഡിയോയില്‍ വരുന്ന ഹാഷിറിനും അലനും വിനായകിനും അജിനുമൊപ്പം ദേവരാജും ഇത്തവണ എത്തുന്നുണ്ട്.   വിഡിയോക്ക് ഒടുവില്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡേറ്റ് കൂടി പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. മെയ് എട്ടിന് ജയോ ഹോട്സ്റ്റാറിലാണ് 'വാഴ 2' റിലീസ് ചെയ്യുന്നത്. 

നവാഗത സംവിധായകനായ എസ്. സവിൻ ആണ് 'വാഴ 2' സംവിധാനം ചെയ്തത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് നവാഗതരെ മുൻനിർത്തി ഒരുക്കിയ സിനിമക്ക് 200 കോടി കലക്‌ഷൻ കിട്ടുന്നത്. വിപിന്‍ ദാസാണ് ചിത്രം നിര്‍മിച്ചത്. ബിജു കുട്ടന്‍,  സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Vazha 2 is a blockbuster Malayalam film that has achieved over 200 crores at the box office, becoming the biggest hit of Mollywood this year. After its successful theatrical run, the movie is now set for an OTT release on Disney+ Hotstar on May 8th.